രജനീകാന്തും മഞ്ജുവാര്യരും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു?

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യർ ഭാ​ഗമാകുന്നത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. മഞ്ജുവിനെ സ്വാ​ഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അപ്ഡേറ്റ് പങ്കുവച്ചു.

ചിത്രത്തിൽ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, നാനി എന്നിവരും അഭിനയിക്കുന്നതായി റിപ്പോർട്ടുണ്ട്. ഔദ്യോ​ഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

ചിത്രത്തിന്റെ ഷൂട്ടിംഗിനായി രജനികാന്ത് ഒക്ടോബർ മൂന്നിന് തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. പത്തുദിവസം തിരുവനന്തപുരത്ത് ഉണ്ടാകും. വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം. ആദ്യമായാണ് ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബച്ചൻ ഒഴികെയുള്ള താരങ്ങൾ തിരുവനന്തപുരത്തെത്തും. ടി.ജെ. ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം. ‘തലൈവര്‍ 170’ എന്ന ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോർട്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഇന്ത്യൻ സിനിമയുടെ സൂപ്പർ താരം രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിലും ഷൂട്ടിംഗുണ്ടാകും. രജനി അഭിനയിച്ച രാജാധിരാജ, മുത്തു എന്നീ ചിത്രങ്ങളുടെ ഗാനരംഗം മുമ്പ് അതിരപ്പിള്ളിയിൽ ചിത്രീകരിച്ചിട്ടുണ്ട്.

അനിരുദ്ധാണ് സിനിമയുടെ സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അൻപറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു. ‘വിക്രം’, ‘ലിയോ’ എന്നീ സിനിമകളുടെ പ്രമേയം പോലെ ഈ സിനിമയും ത്രില്ലടിപ്പിക്കുന്നതാകുമെന്ന സൂചന അനൗൺസ്‌മെന്റ് പോസ്റ്ററിൽ നൽകിയിട്ടുണ്ട്. രജനികാന്തിന്റെ സിനിമാ കരിയറിലെ അവസാന ചിത്രമാകും ഇതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *