വാർത്താ പോട്ടലായ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്ത് ഡൽഹി പോലീസ്. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകരുടെ വീട്ടിൽ റെയ്ഡ് നടക്കുകയാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ വസതിയിലും പോലീസ് റീഡ് നടത്തുകയാണ്. ന്യൂസ് ക്ലിക്കിലെ ജീവനക്കാരൻ യെച്ചൂരിയുടെ വസതിയിൽ താമസിക്കുന്നതുകൊണ്ടാണ് ഇവിടെയും റെയ്ഡ് നടത്തുന്നത്.
ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ഇതുവരെയും അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലിനായി ഏതാനും മാധ്യമപ്രവർത്തകരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ഇതിനുമുമ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഹോട്ടലിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. പോർട്ടലുമായി ബന്ധപ്പെട്ട വിവിധ രേഖകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നിട് ലഭ്യമാക്കുമെന്ന് പോലീസ് അറിയിച്ചു.
