സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ ചലനങ്ങൾ സൃഷ്ടിക്കുന്ന
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പലപ്പോഴും, രാഷ്ട്രീയക്കാരെ
കുറിച്ചും നേതാക്കന്മാരെ കുറിച്ചുമെല്ലാം ജനം കരുതിവച്ചിരിക്കുന്ന പല പരമ്പരാഗത സങ്കൽപങ്ങളെയുംതകർത്ത് മുന്നേറുന്നൊരാൾ
കൂടിയാണ്. അമ്മയും മുതിർന്ന കോൺഗ്രസ് നേതാവുമായ
സോണിയാ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി എന്നിവരുമായി
പരസ്യമായി സ്നേഹപ്രകടനങ്ങൾ കാണിക്കാനും അവരുടെ കൂടെചെലവിടുന്ന സമയങ്ങളെ ഡോക്യുമെൻറ് ചെയ്ത് അത്
ഏവരുമായി പങ്കിടാനുമൊന്നും രാഹുൽ മടിക്കാറില്ല.
ഇപ്പോഴിതാ അമ്മ സോണിയാ ഗാന്ധിക്ക് ഒരു സർപ്രൈസ്
സമ്മാനം നൽകുന്നതിന്റെ വീഡിയോ ആണ് രാഹുൽ ഗാന്ധി
പങ്കുവച്ചിരിക്കുന്നത്. തന്റെ തന്നെയൂട്യൂബ് ചാനലിലൂടെയാണ് രാഹുൽ
ഇതിൻറെ പൂർണമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭംഗിയുള്ള,കുഞ്ഞൊരു വളർത്തുപട്ടിയെ ആണ് അമ്മയ്ക്ക് രാഹുൽ
സമ്മാനിച്ചിരിക്കുന്നത്. നൂറീ എന്ന് പേരുള്ള ഈ പട്ടിക്കുഞ്ഞിനെ
എടുക്കാൻ പോകുന്നത് മുതലുള്ള കാര്യങ്ങൾ വീഡിയോയിൽ
കാണിച്ചിട്ടുണ്ട്.
ഏറെ ഹൃദ്യമായിട്ടുണ്ട്
വീഡിയോഎന്നാണ് കണ്ട മിക്കരുംകമൻറ്ചെയ്തിരിക്കുന്നത്.ഗോവയിൽ പബ്ലിക് ബസിൽ യാത്ര ചെയ്യുന്ന
രാഹുലിനെയും വീഡിയോയിൽ കാണാവുന്നതാണ്. യാത്രക്കാരിൽ
ചിലർ അദ്ദേഹത്തെ കണ്ട സന്തോഷം അടക്കാനാകാതെ അദ്ദേഹത്തോട്
സംസാരിക്കുകയും ഫോട്ടോ പകർത്തുകയുമെല്ലാം ചെയ്യുന്നുണ്ട്.
എല്ലാം സന്തോഷപൂർം സ്വീകരിക്കുന്നരാഹുലും ഏറെ പോസിറ്റിവിറ്റി
പകരുന്ന കാഴ്ചയാണെന്നും നിരവധിപേർ കമൻറ് ചെയ്തിരിക്കുന്നു.
സമ്മാനം നൽകാൻ വീട്ടിലെത്തിയപ്പോൾ ആദ്യം
പുറത്തുവരാൻ സോണിയാ ഗാന്ധിഅൽപം മടി കാണിക്കുന്നുണ്ടെങ്കിലും
പിന്നീട് സോണിയാ ഗാന്ധിയും മകൻറെ വ്യത്യസ്തമായ സമീപനത്തിൽ സന്തോഷപൂർവം എല്ലാം മറന്ന് പങ്കാളിയാകുന്നത്
വീഡിയോയുടെ അവസാനത്തിൽ കാണാം. നൂറിയെ സോണിയയ്ക്കും
ഏറെ പിടിച്ചുവെന്നത് വീഡിയോയിൽ വ്യക്തമാണ്. പിന്നീട് സോണിയയുടെ മറ്റൊരു വളർത്തുപട്ടിയുമായി നൂറികളിക്കുന്നതും മറ്റും വീഡിയോയിൽ കാണാം.

 
                                            