എലിസബത്ത് രാജ്ഞിയെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ അവരെങ്ങനെയാണ് മരണപ്പെട്ടത്?
എലിസബത്ത് രാജ്ഞി അവസാന കാലത്ത് ക്യാന്‍സര്‍ രോഗിയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഒരു ബുക്ക്.ബ്രിട്ടീഷ് രാജ്ഞി പ്രായമായി മരിച്ചുവെന്ന മരണ സര്‍ട്ടിഫിക്കറ്റിലെ മരണകാരണത്തിന് വിരുദ്ധമാണ് ബുക്കിലെ അവകാശവാദം. ഫിലിപ്പ് രാജകുമാരന്‍റെ സുഹൃത്തായ ഗെയില്‍സ് ബ്രാന്‍ഡെര്‍ത്ത് പുറത്തിറക്കുന്ന ബുക്കിലാണ് എലിസബത്ത് രാജ്ഞിയുടെ മരണത്തെപ്പറ്റി വെളിപ്പെടുത്തലുള്ളത്.ബോണ്‍ മാരോ ക്യാന്‍സറിന്‍റെ പിടിയിലായിരുന്നു അവസാന കാലത്ത് എലിസബത്ത് രാജ്ഞിയെന്നാണ് എലിസബത്ത് ആന്‍ ഇന്‍റ്മേറ്റ് പോര്‍ട്രെയിറ്റ് എന്ന ഈ പുസ്തകത്തില്‍ വിശദമാക്കുന്നത്. എലിസബത്ത് രാജ്ഞിക്ക് അവസാന കാലത്ത് നടക്കാന്‍ ബുദ്ധിമുട്ടും ശരീര ഭാരം നഷ്ടപ്പെടാന്‍ കാരണമായതും മൈലോമ കാരണമായെന്നും ബുക്കിൽ പറയുന്നു . എല്ലുകളില്‍ അതി കഠിനമായ വേദനയാണ് രാജ്ഞി നേരിട്ടിരുന്നതെന്നും,ലോക്ഡൌണ്‍ കാലത്ത് രാജ്ഞിക്ക് കൂട്ടായത് ഫിലിപ്പ് രാജകുമാരനായിരുന്നുവെന്നും ബുക്ക് വാദിക്കുന്നു. രാജ്ഞിയുടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നവരെക്കുറിച്ചും ബുക്കില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നാഷണല്‍ റെക്കോര്‍ഡ്സ് ഓഫ് സ്കോട്ട്ലാന്‍ഡ് പ്രകാരം സെപ്തംബര്‍ 8 ന് 3.10 നാണ് രാജ്ഞിയുടെ മരണസമയം.
