പ്രഭാസ് കൃതിയുമായി പ്രണയത്തിൽ

തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് പ്രഭാസ്. തെലുങ്ക് ചിത്രങ്ങളുടെ മലയാള റീമെയ്‌ക്കുകളിലൂടെ മലയാളികൾക്കും താരം പ്രിയങ്കരനാണ്. 2002ൽ തെലുങ്ക് ചിത്രമായ ഈശ്വർ ലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. വർഷം, ചത്രപതി, ബുജ്ജുകടൂ,ബില്ല ഡാർലിംഗ്, മിസ്റ്റർ പെർഫെക്റ്റ്,മിർച്ചി,ദി ബിഗിനിങ് , ബാഹുബലി ബിഗിനിങ്ങ്,ബാഹുബലി 2 ദ കൺക്ലൂഷൻ എന്നീ ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റുകയായിരുന്നു. വളരെയധികം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസുള്ള താരമാണ് പ്രഭാസ്. താരത്തിന്റെ എല്ലാ വിശേഷങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പ്രഭാസിനെ സംബന്ധിച്ചിടത്തോളം പുതിയ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
അതായത് കുറച്ചു മുമ്പാണ് നായിക കൃതി സനോനുമായി പ്രഭാസ് പ്രണയത്തിലാണെന്ന് വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായത്. ഇതിനുള്ള മറുപടിയായി എത്തിയിരിക്കുകയാണ് കൃതി സനോൻ.


പുതിയ ചിത്രമായ ബേടിയയുടെ പ്രമോഷനിൽ ഇടയിലാണ് കൃതി പ്രഭാസുമായി പ്രണയത്തിൽ ആണെന്ന് സൂചന നൽകുന്ന വാക്കുകൾ വരുൺ ധവാൻ പറഞ്ഞത്. ഒടുവിൽ പ്രചരിച്ച വാർത്തകൾക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് കൃതി. അത് പ്രണയവും അല്ല പ്രമോഷന്റെ ഭാഗവും അല്ല.ഒരു റിയാലിറ്റി ഷോക്ക് ഇടയിൽ ഞങ്ങളുടെ ബേടിയ കുറച്ച് വൈൽഡ് ആയി മാറി അത്ര മാത്രം . ചില മാധ്യമങ്ങൾ എന്റെ വിവാഹ തീയതി പറയുന്നതിനു മുൻപ് ഇതിനുള്ള വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു. നിങ്ങൾ കേട്ട വാർത്തകൾ എല്ലാം അടിസ്ഥാനം ഇല്ലാത്തവയാണെന്ന് കൃതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
കൃതിയുടെ ഹൃദയം മറ്റൊരാൾക്ക് വേണ്ടിയുള്ളതാണ് അയാൾ ഇപ്പോൾ ദീപികക്കൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് വരുൺ ധവാൻ പറഞ്ഞത്. ദീപികക്കൊപ്പം ചെയ്യുന്ന പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭാസ് ഇപ്പോൾ. എന്തുകൊണ്ട് കൃതിയുടെ പേര് ഒരു ലിസ്റ്റിലും ഉൾപ്പെടുത്തുന്നില്ല എന്ന കരൺ ജോഹറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വരുൺ. ഇതുകേട്ട് ചിരിക്കുന്ന കൃതിയേയും ആ വീഡിയോയിൽ കാണാൻ സാധിക്കും. അതുതന്നെയാണ് ആരാധകർക്കിടയിലും മാധ്യമങ്ങൾക്കിടയിലും ഇത്തരം ഒരു ചർച്ചയുണ്ടാകാൻ ഇടയായ സാഹചര്യവും. ആദി പുരുഷൻ എന്ന ചിത്രത്തിൽ രാമനും സീതയും ആയാണ് പ്രഭാസും കൃതിയും വേഷമിടുന്നത്.
ബേടിയാ എന്ന ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *