കേരളത്തിൽ കായലിന് കുറുകെ ഒരു പാലം; അതും ഏറ്റവും നീളം കൂടിയത്. അതെ, പെരുമ്പളം പാലം തുറക്കാൻ ഉള്ള കാത്തിരിപ്പിന് ഇനി മാസങ്ങൾ മാത്രം. ടൂറിസ്റ്റുകളുടെ ശ്രദ്ധകേന്ദ്രമായ പെരുമ്പളം ദ്വീപ് വേമ്പനാട്ടുകായലുമായാണ് ചുറ്റപ്പെട്ടു കിടക്കുന്നത്
കായലിനു ഹരിതഭങ്ങിയേകുന്ന ദ്വീപാണിത്.
എന്നാൽ ബോട്ടും ജംഗാറും വലിച്ചു മടുത്ത ദ്വീപുനിവാസികളുടെ ഏകസ്വപ്നം പുറംലോകത്തേക്ക് ഒരു പാലമാണ്.
3000 കുടുംബങ്ങൾ പാർക്കുന്ന ഈ മനോഹര ദ്വീപിൽ പുറംലോകംവുമായി ബന്ധിപ്പിക്കുന്ന പാലം വരുന്നതോടുകൂടി ടൂറിസ്റ്റുകളുടെ കൊയ്ത്തും കൂടുമെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്.
തുടക്കകാലഘട്ടത്തിൽ വികസനങ്ങൾ ഒന്നും ഇല്ലാതിരുന്ന ദ്വീപിൽ
ടൂറിസ്റ്റ് വ്യവസായം മുന്നിൽകണ്ടു 2019 ത്തിൽ ഭരണകൂടം കണ്ണുതുറന്നു. പെരുമ്പളം ദ്വീപിനെ
പാണാവള്ളിയുമായി ബന്ധിപ്പിക്കാൻ ചുക്കാൻ പിടിച്ചെങ്കിലും രണ്ടുവർഷകാലം നീണ്ട നിർമ്മാണപ്രവർത്തനം ചില തർക്കങ്ങളുടെ പേരിൽ തടസ്സപ്പെട്ടു.
തങ്ങളുടെ പ്രതീക്ഷകൾ
പാതിവഴിയിൽ നഷ്‌ടമായോ എന്ന് ചിന്തിച്ച ദ്വീപ് നിവാസികൾക്ക് മുൻപിൽ
അക്കഴിഞ്ഞ വർഷം തന്നെ ആശ്വാസമായി ഊരാദുങ്കൽ ലേബർ സൊസൈറ്റി പാലത്തിന്റെ പ്രവർത്തനം ഏറ്റെടുക്കുകയും അതിന്റെ പുരോഗതിയുടെ ഫലമായി
ഏകദേശം 1km വരുന്ന പാലത്തിന്റെ വികസനം 100 കോടി ചിലവിൽ 81 ഘട്ടറിൽ 60 എണ്ണവും 30 സ്ലാബിൽ 12 എണ്ണവും പൂർത്തീകരിച്ച് വരും വർഷം മെയിൽ പാലം തുറക്കാനാനുള്ള സ്ഥിതിയിൽ എത്തിനിൽക്കുന്നു .
ടൂറിസ്റ്റുകളുടെ സങ്കേതമാകാൻ പോകുന്ന പെരുമ്പലം ദ്വീപിൽ പാലം യഥാർഥ്യമായാൽ ബോട്ടും ജംഗ്ഗറും തള്ളി ഇനി കഷപ്പെടേണ്ടി വരില്ല പാലം നോക്കിക്കോളും ജീവിതം എന്നാണ് നാട്ടുകാരുടെയും ജനപ്രധിനിധികളുടെയും മറുപടി.

 
                                            