ജാമ്യം കിട്ടിയ ശേഷവും വിവാദ പ്രസ്താവന നടത്തി പി സി ജോർജ്ജ്. മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പി സി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കരുതെന്നും, വിവാദങ്ങളിൽ ഇടപെടരുതെന്നുമാണ് കോടതിയുടെ നിർദ്ദേശമെന്ന് പറഞ്ഞ ശേഷമായിരുന്നു പി സി ജോർജ്ജ്ന്റെ പ്രതികരണം.
സാക്ഷിയെ സ്വാധീനിക്കരുത് ,വിവാദത്തിന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് പറഞ്ഞാണ് കോടതി ജാമ്യം അനുവദിച്ചത് . എനിക്കിഷ്ടപ്പെട്ട കാര്യങ്ങളെ പറയുകയുള്ളൂ. എന്തെല്ലാം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതിലുറച്ച് നിൽക്കുന്നവനാണ് ഞാൻ. കോടതിയിൽ നിന്നിറങ്ങിയതിന് പിന്നാലെ പി സി ജോർജ്ജ് വ്യക്തമാക്കി .ഞാനൊരിക്കലും മതസൗഹാർദ്ദ വിരുദ്ധമായി പറഞ്ഞതല്ല. മുസ്ലീം വിഭാഗത്തിൽ ഒരു വിഭാഗം തീവ്രവാദ പ്രസ്ഥാനത്തിൽ നിൽക്കുകയാണ്.
മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ കുത്തിക്കൊന്നു. അത് തെറ്റല്ലെന്ന് പറയാൻ പറ്റുമോ. ഇത് ഭീകരവാദമാണ് തെറ്റാണ് എന്നതിൽ ഉറച്ച് നിൽക്കുന്നു. എന്റെ അറിവനുസരിച്ചാണ് സംസാരിച്ചത്. വയനാടുകാരനായ ഇപ്പോൾ കോഴിക്കോട് സംസാരിക്കുന്ന ഒരു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞ കാര്യങ്ങളാണ് അന്ന് പറഞ്ഞതെന്നും പി സി ജോർജ്ജ് കൂട്ടിചേർത്തു.പറഞ്ഞതിന് അടിസ്ഥാനവും തെളിവുമുണ്ടെന്നാണ് പി സിയുടെ വാദം. ഇവിടുത്തെ കോൺഗ്രസും ഇവിടുത്തെ എൽഡിഎഫും ഒരുമിച്ച് മുന്നോട്ട് പോകുമ്പോൾ ഞാൻ പറഞ്ഞത് അവർക്ക് നൊന്തു. അവർക്കെതിരായ സംസാരിച്ചത് കൊണ്ടാണ് ജയിലിട്ടത്. പരമോന്നത നീതി പീഠം നീതി തന്നുവെന്നാണ് വിശദീകരണം.
