പത്തനംതിട്ടയിലെ നിരണം പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായി. സിപിഎമ്മിലെ എം ജി രവിയെ പുതിയ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. പുറത്തുപോയ മുൻ പ്രസിഡന്റ് കെ പി പുന്നൂസ് തെരഞ്ഞെടുപ്പിൽ എത്തിയില്ല. അതിനോടൊപ്പം യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്ര ഒരാള്‍ എൽഡിഎഫിനോട് ചേർന്നതോടെ ഭരണം എൽഡിഎഫിന് സ്വന്തമായി.
കഴിഞ്ഞദിവസം കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്ത് ബിജെപി പിന്തുണയോടെ യുഡിഎഫ് പിടിച്ചെടുത്തിരുന്നു. വികസന മുരടിപ്പിന്റെ പേരിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ യുഡിഎഫ് ആണ് ബിജെപിയെ താഴെയിറക്കിയത്. എന്നാൽ ഇതേ ബിജെപിയുടെ പിന്തുണയോടുകൂടി കല്ലുവാതുക്കലിൽ യുഡിഎഫ് അധികാരത്തിൽ വന്നു എന്നതാണ് രസകരമായ കാര്യം.

 
                                            