പമ്പ ഒരു പുണ്യ നദിയാണ്,ഉടുത്തു കൊണ്ട് വരുന്ന വസ്ത്രങ്ങൾ ഭക്തർ പമ്പാ നദിയിലേക്ക് ഒഴുക്കരുത്

ഉടുത്തു കൊണ്ട് വരുന്ന വസ്ത്രങ്ങൾ ഭക്തർ പമ്പാ നദിയിലേക്ക് ഒഴുക്കുന്നത് അനാചാരമാണെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. പമ്പ ഒരു പുണ്യ നദിയാണ് എന്ന കാര്യം മറക്കരുത് . ഉടുത്തു കൊണ്ടുവരുന്ന വസ്ത്രം പമ്പയിലേക്ക് ഒഴുക്കുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഗുരുസ്വാമിമാരാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുസ്വാമിമാർ ശിഷ്യൻമാർക്ക് ഇത് സംബന്ധിച്ച് കർശനമായ നിർദേശം നൽകേണ്ടതുണ്ടെന്നും കണ്ഠര് രാജീവര് പറഞ്ഞു. പുണ്യ നദിയെ പുണ്യ നദിയായിത്തന്നെ നിലനിർത്താൻ ഓരോരുത്തർക്കും ബാധ്യതയുണ്ട്.ഒരു തരത്തിലുള്ള മാലിന്യവും ഉപേക്ഷിക്കാതെ ദർശനം ചെയ്ത് മടങ്ങേണ്ടതാണെന്നും തന്ത്രി പറഞ്ഞു. ശബരിമല പൂങ്കാവനം പോലെ തന്നെ പരിശുദ്ധമാണ് പുണ്യ നദിയായ പമ്പയെന്നും നദിയുടെ തീരങ്ങളും നദിയും സംരക്ഷിക്കാൻ നമ്മൾ ഓരോരുത്തർക്കും കടമയുണ്ടെന്നും തന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *