വർക്കല : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും ഐക്യദാർഢ്യവുമായി പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ വൈവിധ്യമാർന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത് മാതൃകയായി. വിവിധ ദുരന്ത മുഖങ്ങളിൽ സ്വജീവൻ പോലും പണയം വെച്ച് സ്തുത്യർഹമായ രക്ഷാപ്രവർത്തനം നടത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളെ ആദരിക്കൽ, അന്തേവാസികൾക്ക് ഓണസമ്മാനവും ഓണസദ്യയും നൽകൽ, ഓണകിറ്റ് വിതരണം, ചികിത്സ സഹായം വീട്ടിലെത്തിച്ച് നൽകൽ, ഗുരുവന്ദനം പരിപാടി എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ വർക്കല അഗ്നിരക്ഷാ നിലയത്തിനും, സ്റ്റേഷൻ ഓഫീസർ കെ.സി റെജികുമാർ, അഗ്നി രക്ഷാ ഓഫീസർമാരായ എസ്.സുഭാഷ്, വൈ സനിൽകുമാർ, ജെ.അഷറഫ്, എസ്.സന്തോഷ്കുമാർ, റെജി ജോസ്, രതീഷ് ആർ, ജിതിൻ എസ്.ജെ എന്നിവർക്കും കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ മാനേജിംഗ് ഡയറക്ടർ ഷിനോദ്.എ ഉപഹാരങ്ങൾ നൽകി.
കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ സിന്ധു.എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ലൗലി സനൽ, അക്കാദമിക് കോ-ഓർഡിനേറ്റർ ബിജികല രാജു, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഗീത നായർ, മീഡിയ കോ-ഓർഡിനേറ്റർമാരായ ലക്ഷ്മി സന്തോഷ്, സ്മൃതി ജെഎസ്, അനധ്യാപക പ്രതിനിധികളായ ബാബു.കെ, സോജി വി.എസ് എന്നിവർ സംസാരിച്ചു.

പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് സ്കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ആദരിക്കപ്പെട്ട വർക്കല അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ
