ഐഐടികളിലും എൻഐടികളിലും മാസം ഒരു മരണം വീതം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികളിലും എൻഐടികളിലും കഴിഞ്ഞ 66 മാസത്തിനുള്ളിൽ 64 മരണങ്ങൾ. ഒരു മാസം ഒരു വിദ്യാർത്ഥിയെങ്കിലും ഈ സ്ഥാപനങ്ങളിൽ ജീവനൊടുക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഡേറ്റ പ്രകാരം 2018നും 2023 ജൂലൈയ്ക്കുമിടയില്‍ ഐഐടികളില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 39 ആണ്. ഇക്കാലയളവില്‍ 25 പേരാണ് എന്‍ഐടികളില്‍ മരിച്ചത്.

2014 മുതലുള്ള കണക്കുകൾ പ്രകാരം ഐഐടികള്‍, എന്‍ഐടികള്‍, കേന്ദ്രസര്‍വകലാശാലകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ ഉൾപ്പെടെയുള്ള 135 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 137 വിദ്യാർത്ഥികളാണ് മരിച്ചത്. ഇതിൽ പകുതിയിലധികവും 2018 നും 2022നും ഇടയ്ക്ക് റിപ്പോർട്ട് ചെയ്തതാണ്. ഉത്തർപ്രദേശ്, ഡൽഹി ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് 2018 2022 കാലയളവിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇന്ത്യ ഒട്ടാകെയുള്ള കണക്കിലും കാര്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2021ൽ മാത്രംഇന്ത്യയിൽ പ്രതിദിനം 36 വിദ്യാർത്ഥികളാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *