10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

മസ്കറ്റ് : കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലെബനന്‍, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെയുള്ള 10 രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഒമാന്‍ സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. പതിനഞ്ച് ദിവസത്തേക്കാണ് ഇപ്പോള്‍ നിരോധനം.

ടാന്‍സാനിയ, സിയറ ലിയോണ്‍, ലെബനന്‍, എത്യോപിയ, ഘാന, നൈജീരിയ, ദക്ഷിണാഫിക്ക, ബ്രസീല്‍, സുഡാന്‍, ഗ്വിനിയ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കാണ് നിയന്ത്രണം. ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു വരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിലക്ക് ബാധകമാണ്. എന്നാല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍, ഒമാന്‍ സ്വദേശികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെയും അവരുടെ കുടുംബങ്ങളെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *