ഇനി വീടിനെ അണിയിച്ചൊരുക്കാം Milagra Designsലൂടെ

വീട് എത്ര മനോഹരമാണോ അത്രത്തോളം സന്തോഷം താമസിക്കുന്നവരുടെ മനസ്സിലുണ്ടാകും എന്നാണ് പറയാറ്. വീട് പഴയതോ, പുതിയതോ ആകട്ടെ താമസക്കാരുടെ മനസ്സിനിണങ്ങുന്ന വിധത്തില്‍ അതിനെ അണിയിച്ചൊരുക്കാന്‍ ഇന്റീരിയല്‍ ഡിസൈനറും കണ്‍സള്‍ട്ടന്റുമായ സിബി തോമസും, ബേസില്‍ പോളും അവരുടെ ഉടമസ്ഥതയിലുള്ള Milagra Designs ഉണ്ട്.

കൊല്ലം സ്വദേശിയായ സിബി തന്റെ എഞ്ചിനീയറിംഗ് പഠനത്തിനുശേഷം ടെക്‌നോപാര്‍ക്കിലെ ഒരു ഐ.ടി കമ്പനിയിലാണ് തന്റെ കരിയര്‍ തുടങ്ങുന്നത്. പിന്നീട് 4 വര്‍ഷം നീണ്ട തന്റെ ഐ.ടി കരിയറില്‍ നിന്നും രാജി വച്ചശേഷം എറണാകുളത്തുള്ള ഒരു അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ ക്രീയേറ്റീവ് എക്‌സിക്യൂട്ടീവ് ആയി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് സ്വന്തമായൊരു അഡ്വര്‍ടൈസിങ് കമ്പനി തുടങ്ങിയെങ്കിലും മുഴുവന്‍ മീഡിയ ഇന്‍ഡസ്ട്രിയും തകര്‍ത്തുകൊണ്ടുള്ള കൊറോണയുടെ വരവ് പുതിയൊരു ബിസിനസ് സംരംഭത്തെ കുറിച്ച് ചിന്തിക്കാനുള്ള പ്രേരണയായി. അങ്ങനെയാണ് തന്റെ കസിന്‍ ബ്രദര്‍ ഇന്‍ ലോയും 3D ഡിസൈനറുമായ ബേസിലുമായി ചേര്‍ന്ന് 2021ല്‍ ഒരു ഇന്റീരിയര്‍ ഡിസൈനിങ് കോണ്‍ട്രാക്ട് കമ്പനി തുടങ്ങാനായി തീരുമാനിക്കുന്നത്.

എന്നാല്‍ ആദ്യകാലത്ത് കുറെയേറെ നഷ്ടങ്ങള്‍ സംഭവിക്കുകയും ചൂഷണത്തില്‍പ്പെടുകയും ഒക്കെ ഉണ്ടായെങ്കിലും അതില്‍ നിന്നെല്ലാം പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തങ്ങളുടേതായ ഒരു മേഖല കെട്ടിപ്പടുക്കാന്‍ രണ്ടുപേരും നന്നായി പ്രയത്‌നിച്ചു. അതൊരു വിജയത്തിലേക്കുള്ള കാല്‍വയ്പ്പായിരുന്നു. ഇന്ന് വീടിന്റെ മാത്രമല്ല, വലിയ ഹോട്ടലുകളുടെയും മാളിന്റെയും തുടങ്ങി എല്ലാ സ്ഥാപനങ്ങളുടെയും വര്‍ക്കുകള്‍ ചെയ്യുന്ന ഒരു വലിയ സംരംഭമായി മാറാന്‍ Milagra Designs നു കഴിഞ്ഞിട്ടുണ്ട്. ഇന്റീരിയരില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കുകളും ചെയ്യുന്ന ഒരു വലിയ സംരംഭമാണ് ഇന്ന് Milagra Designs.

മലയാളികള്‍ ഇന്റീരിയല്‍ ഡിസൈനിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിയിട്ട് അധികനാളൊന്നുമായിട്ടില്ല. വെറുമൊരു ഡെക്കറേഷന്‍ അല്ല ഇന്റീരിയല്‍ ഡിസൈനിങ് എന്ന് ഇന്ന് മലയാളികള്‍ക്ക് എല്ലാവര്‍ക്കും അറിയാം. വീട് പണിയുമ്പോള്‍ തന്നെ ഇന്റീരിയരിനായി ഒരു തുക മാറ്റി വയ്ക്കുവാന്‍ ഇന്ന് മലയാളികള്‍ മടിക്കാറുമില്ല. കണ്ടംപ്രറി, മിനിമല്‍, ക്ലാസിക് അങ്ങനെ ഏത് വിഭാഗമാണെങ്കിലും കസ്റ്റമേഴ്‌സിന്റെ താല്‍പര്യം മനസ്സിലാക്കി അവരുടെ ബജറ്റില്‍ ഒതുങ്ങുന്ന രീതിയില്‍ വര്‍ക്കുകള്‍ ചെയ്യാന്‍ സിബിയും, ബേസിലും എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

വര്‍ക്കുകളില്‍ ക്ലൈന്റിന്റെ ആവശ്യങ്ങള്‍ക്കു പ്രത്യേക പരിഗണന നല്‍കുന്നതിനാല്‍ തന്നെ നല്ല ഒരു ക്ലെയ്ന്റ് റിലേഷന്‍ഷിപ്പ് മുന്നോട്ടു കൊണ്ടുപോകാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ധാരാളം സ്ഥലവും വൃത്തിയാക്കാനുള്ള എളുപ്പവും കൊണ്ട് പഴയ ചിമ്മിനി അടുപ്പിന്റെയും വിറകടുപ്പിന്റെയും സ്ഥാനം ഇന്ന് മോഡുലാര്‍ കിച്ചന്‍ കയ്യടക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ തങ്ങളുടെ വര്‍ക്കുകളില്‍ പ്രധാനപ്പെട്ട ഒന്നായി മോഡുലാര്‍ കിച്ചനും മാറിക്കഴിഞ്ഞു.

അടുക്കള പോലെ തന്നെ വീടിനകത്തുള്ള മറ്റെല്ലാ മുറികളും ഇന്റീരിയര്‍ കൊണ്ട് മനോഹരക്കാറുണ്ട്. കിഡ്‌സ് റൂം ഒരുക്കുമ്പോള്‍ കുട്ടികളുടെ അഭിരുചിക്കനുസരിച്ചും ബെഡ്‌റൂം ആണെങ്കില്‍ കൂടുതല്‍ ശാന്തവും സുന്ദരവും ആക്കുന്നതിലും Milagra ശ്രദ്ധിക്കാറുണ്ട്.

വീട് ആണെങ്കില്‍ അതിന്റെ എല്ലാ വര്‍ക്കുകളും ലൈറ്റ് മുതല്‍ പെയിന്റ് വരെ എല്ലാ ശ്രദ്ധിച്ച് സ്‌പെയ്‌സ് മാനേജ്‌മെന്റ് കൃത്യമായി മനസ്സിലാക്കി വീടിനെ മനോഹരമാക്കുന്നത് കൊണ്ട് തന്നെയാണ് Milagra Designs ആളുകള്‍ക്ക് ഇത്രയും പ്രിയപ്പെട്ടതാവുന്നത്. ഒരുപാട് സാധ്യതകള്‍ ഉള്ള ഈ ഒരു മേഖല പ്രൊഫഷനാക്കിക്കൊണ്ട് അധികം ആരും കടന്നു വരാത്തത് അവര്‍ക്ക് അവസരങ്ങള്‍ കിട്ടാത്തത് കൊണ്ട് തന്നെയാവും. അവിടെയാണ് സിബി തോമസും, ബേസില്‍ പോളും വ്യത്യസ്തരാവുന്നത്.

3D വിഷ്വലൈസേഷനും, ഇന്റീരിയര്‍ ഡിസൈനിങ്ങും പഠിച്ച് ഇറക്കുന്ന പുതിയ കുട്ടികള്‍ക്ക് പ്രചോദനമായി ഇവര്‍ ധാരാളം അവസരങ്ങള്‍ നല്‍കാറുണ്ട്. തിരുവനന്തപുരം കഴക്കൂട്ടത്ത് ആണ് Milagra Designs സ്ഥിതി ചെയ്യുന്നത്. അനുഭവ പരിജ്ഞാനം കൊണ്ടും സ്വന്തം കഴിവുകൊണ്ടും മുന്‍നിരയിലേക്ക് എത്തിപ്പെട്ട സിബി തോമസിനും, ബേസില്‍ പോളിനും അവരുടെ Milagra Designs നും സക്‌സസ് കേരളയുടെ അഭിനന്ദനങ്ങള്‍…!

Leave a Reply

Your email address will not be published. Required fields are marked *