നടൻ വിജയിയോടുള്ള ആരാധനയെക്കുറിച്ച് തുറന്നു പറയുകയാണ് നടി രശ്മിക മന്ദാന. ഇളയദളപതിയോടുള്ള തന്റെ ഇഷ്ടം എത്രത്തോളം ആണെന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത്രയേറെ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നാണ് നടി പറയുന്നത്. എവിടെ ചെന്നാലും ഇഷ്ട നടനോ ക്രഷോ ആരാണെന്ന് ചോദിച്ചാൽ വിജയ് എന്നതാണ് തന്റെ മറുപടിയൊന്നും നടി പറയുന്നു. വാരിസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. വിജയ് സാർ എന്ന് പറഞ്ഞാൽ എനിക്ക് അത്രയേറെ ഇഷ്ടമാണ്. അത് എല്ലായിടത്തും ഞാൻ പറയാറുണ്ട്. എനിക്ക് നുണ പറയാൻ അറിയില്ല എന്ന് നടി പറഞ്ഞു. വാരിസ് അനൗൺസ് ചെയ്തപ്പോൾ തന്നെ ഈ സിനിമ ചെയ്യാൻ പറ്റുമോ ഇല്ലയോ എന്നതൊന്നും തനിക്ക് അറിയില്ലായിരുന്നു എന്നും, വിജയ് സർനെ കാണണം എന്നത് മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു എന്നും നടി പറഞ്ഞു. വിജയ് സർനെ കാണണം. അത് മാത്രമായിരുന്നു എന്റെ ആഗ്രഹം. കണ്ടാൽ മാത്രം മതി. അല്ലാതെ അദ്ദേഹത്തെ ശല്യപെടുത്തണം എന്നൊന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ഒരു സൈഡിൽ ഇരുന്ന് കണ്ടിട്ട് പൊയ്ക്കോളാം എന്ന എന്റെ ആവശ്യം ഞാൻ വംശി സർനോട് ഞാൻ പറഞ്ഞു. പക്ഷേ ഇത്രയും വലിയൊരു അവസരം എനിക്ക് കിട്ടും എന്ന് പ്രതീക്ഷിച്ചില്ല. ഇങ്ങനെ ഒരു അവസരം എനിക്ക് തന്നതിന് വംശ സാറിനോട് നന്ദി അറിയിക്കുകയാണെന്നും നടി ചടങ്ങിൽ വ്യക്തമാക്കി. സിനിമയുടെ പൂജയ്ക്കിടയിൽ വിജയ് സാറിനോട് സംസാരിക്കാൻ വളരെയധികം തയ്യാറെടുപ്പുകൾ നടത്തിയിട്ടാണ് ഞാൻ പോയത്. ഞാൻ സാറിന്റെ അടുത്ത് പോയി, സാർ എങ്ങനെയിരിക്കുന്നു എന്നൊക്കെ ചോദിച്ചപ്പോൾ എന്തൊരു ക്യൂട്ട് ആയിരുന്നു. ഞാൻ ഇപ്പോഴും അത് ഓർക്കുന്നുണ്ട്. സത്യത്തിൽ ഷൂട്ടിംഗ് ടൈമിൽ മുഴുവൻ ഞാൻ സാറിനെ ശല്യം ചെയ്യുകയായിരുന്നു. ഞാനെപ്പോഴും സാറിന് തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്നും രശ്മിക പറയുന്നു. ജനുവരി 12ന് പൊങ്കൽ റിലീസ് ആയി തീയറ്ററുകളിൽ എത്തുന്ന സിനിമയാണ് വാരിസ്. വിജയ് നായകനായ എത്തുന്ന ചിത്രം റിലീസ് ആകാൻ കാത്തിരിക്കുകയാണ് ആരാധകർ. വിജയ രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ഇളയദളപതി സിനിമയിൽ അവതരിപ്പിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജും ഗിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. പ്രെഭു, ഖുശ്ബു, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.അതേസമയം വിജയി ദേവരക്കൊണ്ടയുടെയും രശ്മി മന്ദാനയും പേരുകൾ ചേർത്ത് പല ഗോസിപ്പുകളും സിനിമാരംഗത്ത് ഉയർന്നിരുന്നു. എന്നാൽ തനിക്ക് ക്രഷ് ഇളയദളപതി വിജയോ ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി രശ്മിക മന്ദാന. പ്രശസ്ത ചലച്ചിത്ര മോഡലും കൂടിയാണ് രശ്മിക. 2018 ഇൽ ഇറങ്ങിയ ഗീത ഗോവിന്ദം എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ് ചലച്ചിത്ര ലോകം രശ്മികയെ ശ്രദ്ധിച്ചു തുടങ്ങിയത്. ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയുടെ നായികയായിട്ടാണ് താരം എത്തിയത്. കന്നട ഭാഷയിലെ മറ്റ് ചിത്രങ്ങളിൽ മുൻപും നടി അഭിനയിച്ചിട്ടുണ്ട് എങ്കിലും ജനപ്രീതി നേടിയത് ഗീതാഗോവിന്ദം എന്ന സിനിമയിലൂടെയാണ്. ഗീതാഗോവിന്ദത്തിന് ശേഷം നിരവധി ചിത്രങ്ങളിൽ നായിക വേഷത്തിൽ എത്തി ജനപ്രീതി നേടിയ നടിയാണ് രശ്മിക മന്ദാന.
