ടിനു പാപ്പച്ചൻ കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ സ്ക്രീനിൽ എത്തിയ ‘ചാവേർ’ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. റിലീസിനു ശേഷം സോഷ്യൽ മീഡിയയിലൂടെ ചിത്രം നേരിട്ട നെഗറ്റീവ് നിരൂപണങ്ങൾക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ. ‘കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല’ എന്ന ക്യാപ്ഷനുമായാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുന്നു എന്നറിയിച്ചുകൊണ്ടുള്ള പോസ്റ്റർ എത്തിയിരിക്കുന്നത്.
രാഷ്ട്രീയ കൊലപാതകവും ജാതി വിവേചനവും ദുരഭിമാന കൊലയും ഒക്കെ പ്രമേയമാക്കി എത്തിയ ചിത്രം ജാതിമത ചിന്തകൾക്ക് അതീതമായ പ്രണയത്തെക്കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും പറയുന്നു. കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളാണ് ചിത്രത്തിന് നേരെ നടന്നതെങ്കിലും കുടുംബ പ്രേക്ഷകരും യുവജനങ്ങളും ചാവേറിനെ ഏറ്റെടുത്തതോടെ ചിത്രം ബോക്സ് ഓഫീസിൽ വിജയമായ് മാറി.
