ടോട്ടക്‌സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപിപ്പിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകുന്ന കെ.എസ്.ഇ.ബിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകാന്‍ എന്‍.സി.സി.ഒ.ഇ.ഇ.ഇ. ( നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേര്‍സ്) തീരുമാനിച്ചു. വൈദ്യുതി മേഖലയിലെ തൊഴിലാളി ഓഫീസര്‍ സംഘടനകളുടെ ഏകോപന സമിതിയായ എന്‍.സി.സി.ഒ.ഇ.ഇ.ഇ.യുടെ സംസ്ഥാന ഘടകം യോഗം 27-04-2023 ന് ഉച്ചക്ക് 2 മണിക്ക് ബി.ടി.ആര്‍ മെമ്മോറിയലില്‍ ല്‍ ചേര്‍ന്നു. സ്മാര്‍ട്ട് മീറ്റര്‍ വ്യാപനവുമായി ബന്ധപ്പെട്ട് സംഘടനകളുയര്‍ത്തിയ ആശങ്കകള്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സംഘടനകളുമായി ചര്‍ച്ച ചെയ്യാനോ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാനോ തയ്യാറാകാതെ മുന്നോട്ടുപോകുന്ന വൈദ്യുതി ബോര്‍ഡ് തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവെക്കാമെന്ന് വൈദ്യുതി മന്ത്രി സംഘടനകള്‍ക്ക് ഉറപ്പുനല്‍കുകയും ഇതനുസരിച്ച് വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകുന്ന സമീപനമാണ് ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പണിമുടക്കടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് എന്‍.സി.സി.ഒ.ഇ.ഇ.ഇ. തീരുമാനിച്ചിട്ടുള്ളത്.
പ്രക്ഷോഭപരിപാടികള്‍ പ്രഖ്യാപിക്കുന്നതിന് മെയ് 9 ന് പ്രക്ഷോഭ പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. തിരുവനന്തപുരം ബി.ടി.ആര്‍ സ്മാരക ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പി , സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുക്കും. ഇതിന്റെ തുടര്‍ച്ചയായി പ്രക്ഷോഭ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് മേഖലാ ജാഥകളും  ഉപഭോക്താക്കള്‍ക്ക് വരാന്‍ പോകുന്ന അമിത സാമ്പത്തിക ബാധ്യതയും കരാര്‍വല്‍ക്കരണത്തിലൂടെ ജനങ്ങള്‍ക്ക് വരാന്‍ പോകുന്ന ബുദ്ധിമുട്ടും സംബന്ധിച്ച്  ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഗൃഹ സന്ദര്‍ശനവും നടത്തും.  ഇവ കൊണ്ടും ബോര്‍ഡ് മാനേജ്‌മെന്റ് പിന്‍മാറുന്നില്ലെങ്കില്‍ പണിമുടക്ക് അടക്കം പ്രഖ്യാപിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിക്കുന്നത്. ഏറ്റെടുക്കാന്‍ പോകുന്ന പ്രക്ഷോഭപരിപാടികള്‍ സംസ്ഥാന കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കും.
എന്‍.സി.സി.ഒ.ഇ.ഇ.ഇ. സംസ്ഥാന ഘടകം യോഗത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനും വര്‍ക്കേര്‍സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ എം.പി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.സി.സി.ഒ.ഇ.ഇ.ഇ. സംസ്ഥാന ഘടകം കണ്‍വീനറും കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ സ.എസ്.ഹരിലാല്‍ വിശദീകരണം നല്‍കി. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാര്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന നേതാവ് നുസുറ, ഓഫീസേഴ്‌സ്  ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അനന്തകൃഷ്ണന്‍, കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ നേതാവ്  പി.എസ്. പ്രശാന്ത്, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാവ് ശ്രീ.സുനില്‍, ബി. ഹരികുമാര്‍,സജു എ.എച്ച്., നൗഷാദ് തുടങ്ങി വിവിധ സംഘടനാ നേതാക്കള്‍ സംസാരിച്ചു.

 
                                            