തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നയന്‍താര; 9 സ്‌കിന്‍ എന്ന പുതിയ ബ്രാന്റുമായി താരം

നയന്‍താര തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ താരമാണ് എന്നതില്‍ ഇപ്പോള്‍ തര്‍ക്കമുണ്ടാകില്ല. ഹിന്ദിയില്‍ നായികയായി എത്തിയപ്പോഴും ആദ്യ സിനിമ വന്‍ ഹിറ്റാക്കാന്‍ നയന്‍താരയ്ക്ക് കഴിഞ്ഞിരിക്കുന്നു. ജവാന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോള്‍ നയന്‍താര. ഒരു ബിസിനസ് സംരഭം തുടങ്ങുകയാണ് താരമിപ്പോള്‍.നയന്‍താര ലിപ് ബാം സംരഭമായ ദ ലിപ് ബാം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ഡോ. രെണിത രാജനുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ കമ്പനി. ഇപ്പോള്‍ 9സ്‌കിന്‍ എന്ന പേരിലും താരം ഒരു കമ്പനി സെപ്തംബര്‍ 29ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വയം സ്‌നേഹിക്കുകയെന്നതാണ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞാണ് നയന്‍താര പുതിയ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

നയന്‍താര നായികയായി ഇരൈവന്‍ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ജയം രവിയാണ് ഇരൈവനില്‍ നായകന്‍. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. യുവ ശങ്കര്‍ രാജയ്ക്ക് ഒപ്പം ചിത്രത്തിലെ ഒരു ഗാനം സഞ്ജിത് ഹെഗ്‌ഡെയും ഖരേസ്മ രവിചന്ദ്രനും ആലപിച്ചത് പുറത്തുവിട്ടത് വന്‍ ഹിറ്റായി മാറിയിരുന്നു. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐ അഹമ്മദിന്റേതാണ് ഇരൈവന്റെ തിരക്കഥയും. ഹരി കെ വേദാന്ദാണ് നയന്‍താര ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. പൊന്നിയിന്‍ സെല്‍വനായി പ്രേക്ഷപ്രീതി നേടിയ ശേഷം വന്‍ ഹിറ്റ് ലക്ഷ്യമിട്ടാണ് ജയം രവി ഇരൈവനുമായി എത്തുന്നത്.

സുധന്‍ സുന്ദരമും ജയറാം ജിയുമാണ് ചിത്രം നിര്‍മിക്കുന്നത്. ജയം രവിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തില്‍ നരേന്‍, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന വേഷത്തിലുണ്ടാകും. സൗണ്ട് സിങ്ക് ഡിസൈന്‍ സിങ്ക് സിനിമ ആണ്. പലതവണ മാറ്റിവച്ചെങ്കിലും നയന്‍താരയുടെ ഇരൈവന്‍ സിനിമ സെപ്റ്റംബര്‍ 28ന് റിലീസാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *