നമിത പ്രമോദ് എന്ന നായികയെ അറിയാത്ത ആരും ഉണ്ടാവില്ല. വളരെ ചുരുക്കം സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടി. പുതിയ തീരങ്ങൾ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നു വരുന്നത്.2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത
‘ട്രാഫിക്ക്” എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ‘’സൗണ്ട് തോമ’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’, “വിക്രമാദിത്യൻ’, “അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഈശോയാണ് നമിതയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.നമിത പ്രധാന വേഷത്തിലെത്തുന്ന “ആണ്” എന്ന ചിത്രം ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കുകയുണ്ടായി. ചിത്രം നിറയെ അഭിനന്ദനങ്ങൾ നേടിയിരുന്നു. മിനിസ്ക്രീനിൽ മാത്രമല്ല സോഷ്യൽ മീഡിയയിലെയും സജീവ സാന്നിധ്യമാണ് നമിത. താരത്തിന്റേതായ ഇറങ്ങുന്ന പുത്തൻ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്.
താരത്തിന്റെതായി പുത്തൻ വിശേഷങ്ങളും ചർച്ചകളുമാണ് സോഷ്യൽ മീഡിയയിൽ നിറയെ
അത് വിവാഹത്തെക്കുറിച്ചുള്ള
ചർച്ചകളാണ്.താരം പ്രെഫൈലിൽ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചതിൽ പിന്നാലെയാണ് ചർച്ചകൾക്ക് തുടക്കം ആയത്. ജീവിതത്തിൽ പുതുതായി എന്തോ വിവാഹമായോ എന്ന് ആരാധകർ ചോദിക്കും വിധത്തിലാണ് നമിത ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. വാർത്തകൾക്കുള്ള
മറുപടിയുമായി ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ നമിത. ഞായറാഴ്ച്ച
ആരാധകരോടായി ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.“ഞാൻ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോൾ എന്റെ വിവാഹമാണോ എന്ന തരത്തിലുള്ള വാർത്ത പ്രചരിച്ചത്. എന്തായാലും ഇതിനുള്ള മറുപടി ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഞാൻ പറയാം. ഒരു സന്തോഷവാർത്തയാണ് ഞാൻ പ്രഖ്യാപിക്കാൻ പോകുന്നത്” നമിത പറഞ്ഞു. നമിത ഒരു സംരംഭം തുടങ്ങുന്നു എന്നതാണ് ആരാധകരുടെ ഭാഗത്തു നിന്ന് ഉയരുന്ന ഉത്തരങ്ങൾ. വീഡിയോയ്ക്ക് താഴെ അനവധി ആളുകളാണ് ഇതിനു പ്രതികരണവുമായി എത്തിയിരിക്കുന്നത്.
