ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു മോഹൻലാലിന്റെത്. പ്രേക്ഷകരുടെ പ്രിയ ലാലേട്ടൻ. മോഹൻലാൽ മമ്മൂട്ടി ഫാൻസിന്റെ യുദ്ധമാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. എന്നാൽ ഈയടുത്ത് മമ്മൂട്ടിയുടെ എല്ലാ ചിത്രങ്ങളും വൻ ഹിറ്റ് ആയിരുന്നു. എന്നാൽ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട മോഹൻലാൽ ചിത്രങ്ങൾ എല്ലാം അമ്പേ തകർന്നു. മോഹൻലാൽ എന്ന നടന്റെ യുഗം അവസാനിച്ചു എന്ന് വരെ പലരും പറയുന്നു. നല്ല വേഷങ്ങൾ കണ്ടുപിടിച്ച് ചെയ്യാൻ അറിയില്ല എന്നും മോഹൻലാലിനെതിരെ ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. 2022 മോഹൻലാൽ ഇറങ്ങിയ ചിത്രങ്ങൾ പ്രേക്ഷകരിൽ നിരാശ സൃഷ്ടിച്ചു എന്നത് സത്യം തന്നെ. എന്നാൽ 2023 മോഹൻലാലിന്റെ വർഷമായിരിക്കും എന്നാണ് ആരാധകർ പറയുന്നത്. ബോക്സ് ഓഫീസ് ഹിറ്റുകൾ ആകാൻ കാത്തിരിക്കുന്നത് അഞ്ചു ചിത്രങ്ങളാണ്.
ബ്രോ ഡാഡി ആറാട്ട് മോൺസ്റ്റർ തുടങ്ങി മോഹൻലാലിന്റെതായി നാലു സിനിമകൾ ആയിരുന്നു 2022 തിയേറ്ററുകളിൽ എത്തിയത്. ചിത്രങ്ങൾ വൻഹൈപ്പിലെത്തിയിട്ടും ബോക്സ് ഓഫീസിൽ മികച്ച വിജയം നേടാൻ സാധിച്ചില്ല. മോഹൻലാലിന്റെ മികച്ച പ്രകടനം കാണാൻ തിയറ്ററിൽ എത്തിയ ആരാധകർക്ക് 2022 നിരാശ മാത്രമാണ് നൽകിയത്. എന്നാൽ 2023 ഇതിനൊരു മാറ്റമാണ് ആരാധകർ ആഗ്രഹിക്കുന്നത്. മോഹൻലാലിന്റെ ബെറോസ്രാൻ റാം തുടങ്ങി വമ്പൻ ചിത്രങ്ങളാണ് 2023 പുറത്തിറങ്ങാനായി അണിയറയിൽ ഒരുങ്ങുന്നത്. 2023 പുറത്തിറങ്ങുന്നത് പ്രധാനപ്പെട്ട അഞ്ചു ചിത്രങ്ങളാണ്.
ഓളവും തീരവും.
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് ഓളവും തീരവും
മോഹൻലാൽ ദുർഗാകൃഷ്ണ ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ

എമ്പുരാൻ
മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫർ രണ്ടാം ഭാഗമാണ് എംമ്പുരാൻ.
പ്രഖ്യാപനം മുതൽ സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 പകുതിയോടെയാണ് ആരംഭിക്കുന്നത്.

റാം
ദൃശ്യത്തിനുശേഷം മോഹൻലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റാം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത് എറണാകുളം ധനുഷ്കോടി ഡൽഹി ഉസ്ബകിസ്ഥാൻ കൊയിറോ ലണ്ടൻ എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകൾ ഒരു ആക്ഷൻ ത്രില്ലർ റിയലിസ്റ്റിക് സ്വഭാവമുള്ള ഈ ചിത്രം ബിഗ് ബജറ്റിൽ ആണ് ഒരുക്കുന്നത്.

ദൃശ്യം 3
മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗമാണ് ദൃശ്യം മൂന്ന് ജിത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ മീന എസ്തർ അനിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഋഷഭ
മോഹൻലാലിനെ നായകനാക്കി നന്ദകുമാർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ സിനിമയാണ് ഋഷഭ. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്,ശ്യാം സുന്ദർ, എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


 
                                            