പലതരത്തിലുള്ള വേഷപ്പകർച്ചകൾ നാം കാണാറുണ്ട്. പലരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ചിലപ്പോൾ പല രൂപങ്ങളും സ്വീകരിക്കുന്നു. ശരീരത്തിൽ ടാറ്റു അടിച്ച മനുഷ്യന്മാരെയും,പല്ലുകളും മുഖവും എല്ലാം രൂപാന്തനം വരുത്തിയവരെയും,കൊമ്പ് വെപ്പിച്ചവരെയും,എല്ലാം നാം കണ്ടിട്ടുണ്ട്.എങ്ങനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകാം എന്ന ചിന്താഗതിയാണ് ഇത്തരം ആളുകളെ ഓരോ കോമാളിത്തരങ്ങളിലേക്ക് നയിക്കുന്നത്. വ്യത്യസ്തത എല്ലാ മനുഷ്യരും ഇഷ്ടപ്പെടുന്നു. തന്റെ രൂപത്തിൽ ഭാവത്തിൽ അങ്ങനെ.
വ്യത്യസ്തമായ പലതരം ഫോട്ടോഷൂട്ടുകളും അനുദിനം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.
വ്യത്യസ്തത നിറഞ്ഞ ആശയങ്ങൾ ജനങ്ങൾക്ക് മുൻപിൽ കൊണ്ടുവരുമ്പോൾ അവരും ആകാംക്ഷ ഭരിതരാകുന്നു. ഇത് എങ്ങനെ സാധിക്കുന്നു എന്ന് തോന്നി പോകാറുണ്ട് പലപ്പോഴും. എന്നാൽ അത്തരത്തിൽ ഒരു വേഷപ്പകർച്ചയുടെ വാർത്തയാണ് ഇത്.പല തരം വേഷപ്പകർച്ചകൾക്ക് അവസരമൊരുക്കുന്ന ആഘോഷമാണ് ഹാലോവീൻ. അസ്ഥികൂടവും മന്ത്രവാദിനിയും ഹൾക്കും സൂപ്പർമാനും ഉൾപ്പടെ സിനിമ, കാർട്ടൂൺ കഥാപാത്രങ്ങൾ ഉൾപ്പെടെയുള്ള വ്യത്യസ്തമായ വേഷങ്ങൾ ആളുകൾ അന്നേ ദിവസം ധരിക്കും. ഈ വർഷത്തെ ഹാലോവീനും വിചിത്രമായ വേഷങ്ങൾ കൊണ്ട് വൈറലായി. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത് മോഡലും ടിവി അവതാരകയുമായ ഹൈദി ക്ലൂമ്ന്റേതാണ്. ന്യൂയോർക്കിൽ നടന്ന ഹാലോവീൻ പാർട്ടിക്ക് മണ്ണിരയുടെ വേഷത്തിലെത്തിയാണ് ഈ 49 കാരി വിസ്മയിപ്പിച്ചത്.കയ്യും കാലുകളും അടക്കം ശരീരം മുഴുവൻ മറയ്ക്കുന്ന റിയലിസ്റ്റിക് സ്യൂട്ടാണ് മണ്ണിരയ്ക്കായി ഹൈദി തിരഞ്ഞെടുത്തത്. മണ്ണിര കോമിൽ നീല പരവതാനിയിലൂടെ നിരങ്ങി നീങ്ങുന്ന ഹൈദിയുടെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. കൂടെ മീൻപിടുത്തക്കാരനായി ചൂണ്ടയും പിടിച്ച് ഭർത്താവ് ടോം കൗളിറ്റ്സുമുണ്ട്.ഇവരുടെ മകളായ 18കാരി ലെനിയാകട്ടെ ക്യാറ്റ് വുമൺ വേഷമാണ് ധരിച്ചത്. കഴിഞ്ഞ വർഷവും ലെനി ക്യാറ്റ് വുമൺ വേഷത്തിലായിരുന്നു. എന്നാൽ അന്ന് അവസാന നിമിഷമാണ് ഡസ് കിട്ടിയത്. അതിനാൽ അത്ര നന്നായി ഫിറ്റായില്ലെന്ന് ലെനി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ അതേ വേഷം കൂടുതൽ മികച്ച രീതിയിൽ അവതരിപ്പിക്കുകയായിരുന്നു.മണ്ണിരയായി രൂപാന്തരം പ്രാപിക്കാനായി ചെയ്ത മേക്കപ്പിന്റെ വിഡിയോകളും ചിത്രങ്ങളും ഹൈദി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സിനിമ,സംഗീത മേഖലയിലെ നിരവധി സെലിബ്രിറ്റികൾ ഹൈദിയുടെ വാർഷിക ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്തു.
