യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന വിവാദങ്ങളില്‍ പുകഞ്ഞ് യൂത്ത് കോണ്‍?ഗ്രസ്. വയനാട് പുനരിധാവസത്തിന് വേണ്ടിയുള്ള ഫണ്ട് പിരിവ്, അധ്യക്ഷനെ ചുറ്റിപ്പറ്റിയുള്ള വ്യക്തിപരമായ ആക്ഷേപങ്ങള്‍ എന്നിവയാണ് തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തെ അസ്വസ്ഥമാക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നു എന്നതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. സംസ്ഥാനത്തെ എല്ലാ ജില്ലാ ഘടകത്തിലും ഈ വിമര്‍ശനം ശക്തമാണ്.

ചാനല്‍ ചര്‍ച്ചയിലൂടെ പ്രശസ്തനാകുകയും നേതാക്കളുടെ ഇഷ്ടക്കാരാനാകുകയും ചെയ്തതോടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിന് സംഘടനാ മര്യാദയില്ലെന്നതാണ് മറ്റൊരു വിമര്‍ശനം. പാര്‍ട്ടിയുടെ താഴെത്തട്ട് മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത ശൈലിയാണിത്. പ്രവര്‍ത്തകര്‍ നേരിടുന്ന പ്രയാസങ്ങളും പ്രതിബന്ധങ്ങളും മനസിലാക്കാനോ, വ്യക്തിപരമായ താല്‍പര്യത്തിനപ്പുറം മെറിറ്റ് നോക്കി തീരുമാനങ്ങളെടുക്കുന്നതിനോ രാഹുലിന് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്.
സംഘടനാ നേതൃത്വത്തിലേക്കും പിന്നീട് നിയമസഭാംഗമായും ഉയര്‍ന്നുവരുന്നതിന് സ്വയം സ്വീകരിച്ച വഴി മറ്റുളളവരും സ്വീകരിക്കണമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആഗ്രഹിക്കുന്നതെന്നും വിമര്‍ശനം ഉണ്ട്. സാധാരണ കുടുംബത്തില്‍ നിന്നുവരുന്ന പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമാക്കി തീര്‍ത്തതാണ് രാഹുല്‍ മാങ്കൂട്ടത്തിലും തലതൊട്ടപ്പനായ ഷാഫി പറമ്പിലും ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ തെറ്റെന്നാണ് യൂത്ത് കോണ്‍ഗ്രസിലുളള പ്രധാന വിമര്‍ശനം. ചാനല്‍ ചര്‍ച്ചയും റീല്‍സും ഷോട്‌സുമാണ് രാഷ്ട്രീയ പ്രവര്‍ത്തകന്റെ കര്‍മ്മ മണ്ഡലം എന്ന രീതിയില്‍ ഷാഫിയോടൊപ്പം ചേര്‍ന്ന് രാഹുല്‍ രാഷ്ട്രീയ സംസ്‌കാരം മാറ്റിയെഴുതിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃനിരയിലുളളവ!ര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ട പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനം അപ്രാപ്യമാക്കുകയാണ് രാഹുലും ഷാഫിയും വഴിവെട്ടിയ റീല്‍സ് ശൈലി കൊണ്ടുണ്ടായ ദോഷമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
റീല്‍സും ഷോട്‌സുമിടാത്തവര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന ധാരണ കോണ്‍ഗ്രസ് നേതൃത്വത്തിലേക്കും പടര്‍ന്നതോടെ ഇതിനുളള സാങ്കേതിക സംവിധാനം ഒരുക്കാന്‍ ശേഷിയില്ലാത്തവര്‍ നിര്‍ജീവമാണെന്നാണ് കരുതുന്നത്. ഇതോടെ റീല്‍സ് സംസ്‌കാരം ശക്തിപ്പെടുകയും അതിനൊന്നും കഴിയാത്തവര്‍ നേതൃപദവികളില്‍ നിന്ന് പിന്തളളപ്പെടുകയും ചെയ്യുകയാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണമാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. പോകുന്നിടത്തെല്ലാം റീല്‍സും ഷോര്‍ട്‌സുമെടുത്തതല്ലാതെ വോട്ടുറപ്പിക്കുന്നതിന് വേണ്ടി വീട് കയറാനോ കുടുംബയോഗങ്ങളില്‍ പോയി വോട്ടുറപ്പിക്കാനോ മിനക്കെടാന്‍ രാഹുല്‍ മാങ്കൂട്ടത്തിലും അദ്ദേഹത്തിന്റെ ശൈലി പിന്തുടരുന്നവരോ തയാറായില്ല. എന്നാല്‍ ചാണ്ടി ഉമ്മനെപോലുളള നേതാക്കള്‍ മൂവായിരത്തില്‍പ്പരം വീട് കയറി വോട്ട് അഭ്യര്‍!ത്ഥിച്ചതിന് ഒന്നും അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയില്ല.

റീല്‍സും ഷോര്‍ട്‌സും ഒന്നും കാണുന്നില്ലല്ലോ, എന്താ സജീവമല്ലേ എന്ന് സീനിയര്‍ നേതാക്കള്‍പോലും ചോദിച്ചു തുടങ്ങിയതോടെ നല്ല സാമ്പത്തിക പശ്ചാത്തലമില്ലാത്തവര്‍ക്ക് കോണ്‍ഗ്രസില്‍ നില്‍ക്കാനാകാത്ത സ്ഥിതിയാണെന്ന് യുവനേതാക്കള്‍ തുറന്നു സമ്മതിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലും അദ്ദേഹത്തിന്റെ പ്രായോജകനായ ഷാഫി പറമ്പിലും പ്രചരിപ്പിക്കുന്ന രാഷ്ട്രീയ സംസ്‌കാരം ഉണ്ടാക്കിയ വിനയാണിതെന്നും അവര്‍ മടിയില്ലാതെ പറയുന്നുണ്ട്. അതിനിടെ രാഹുലിനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ കൂടി ഉയര്‍ന്നതോടെ സംഘടന വലിയ പ്രതിസന്ധിയിലാണ്. സംഘടനയിലേയ്ക്ക് പെണ്‍കുട്ടികളെ ഉള്‍പ്പെടെ വനിതകളെ കൂടുതല്‍ ആകര്‍ഷിക്കേണ്ട കാലഘട്ടത്തില്‍ സംശുദ്ധമായ പ്രവര്‍ത്തന ശൈലിയും ചരിത്രവും ഉള്ളവര്‍ നേതൃതലങ്ങളില്‍ എത്തേണ്ടതിന്റെ ആവശ്യകതയാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തികാണിക്കുന്നത്.
