ലോഹങ്ങൾ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നു കാരണം കോവിഡ് വാക്സിൻ

ഒരു കാലഘട്ടത്തിൽ മനുഷ്യനെ പരിഭ്രാന്തിയിൽ ആഴ്ത്തിയ ഒരു രോഗമായിരുന്നു കൊറോണ. കൊറോണയെ ആരും മറക്കാൻ വഴിയില്ല
ഇപ്പോഴും പലയിടത്തും കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്തിന് നമ്മളുടെ കൊച്ചു കേരളത്തിൽ തന്നെ നിരവധി കേസുകൾ ഇപ്പോഴുമുണ്ട്. എന്നാൽ അവ നാം അറിയുന്നില്ല എന്ന് മാത്രം. കോവിഡ് കാലത്ത് ഉണ്ടായിരുന്ന അടച്ചുപൂട്ടലുകളും പല വ്യക്തികളുടെയും മരണങ്ങളും എല്ലാം നമ്മെ വളരെയധികം വിഷമത്തിലാക്കിയിരുന്നു. ഇതിന് പരിഹാരം എന്താണ് എന്ന് ലോകരാജ്യങ്ങൾ ഒന്നിച്ചിരുന്ന് ആലോചിച്ചു. ഒരു വാക്സിൻ പോലുമില്ലാത്ത അസുഖം എന്നതിനാൽ ഇനി എന്തു ചെയ്യും എന്ന ചിന്തയ്ക്ക് ഒടുവിൽ ഒരു പരിഹാരമായി. അതാണ് നമ്മുടെ കോവി ഷീൽഡും കൊവാക്സിനും. എന്നാൽ ഈ വാക്സിനുകൾ മനുഷ്യ ശരീരത്തിന് വളരെയധികം മാറ്റം വരുത്തും എന്ന ഭീതി പരത്തുന്ന തരത്തിലുള്ള വാർത്തകൾ അക്കാലത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴും വാക്സിനുകൾ സ്വീകരിച്ച പലരും മരിച്ചുപോകുന്നു എന്ന വാർത്തയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പല രൂപങ്ങളിലും ഭാവങ്ങളിലും വരുന്ന കോവിഡിന് എങ്ങനെയെങ്കിലും ഒന്ന് ഇടിച്ചു കെട്ടിയാൽ മതി എന്ന ചിന്തയിൽ നിന്നുമാണ് നമ്മളുടെ ഗവേഷകർ വാക്സിൻ കണ്ടെത്തുന്നത്. എല്ലാവരും നിർബന്ധമായും വാക്സിൻ സ്വീകരിക്കണമെന്നും പറഞ്ഞിരുന്നു. എന്നാൽ വളരെ വിചിത്രമായ ഒരു വാർത്തയാണ് വാക്സിനെ കുറിച്ച് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കേൾക്കുന്നത്. ഈ വാക്സിൻ അടിച്ചാൽ മനുഷ്യ ശരീരത്തിന് കാന്തിക ശക്തി വരുമോ. അങ്ങനെയാണെങ്കിൽ എന്ത് രസമായിരിക്കും അല്ലേ. എന്നാൽ തനിക്ക് അങ്ങനെയൊരു കാന്തിക ശക്തി വന്നു എന്ന് പറയുകയാണ് മഹാരാഷ്ട്രയിലെ നാസിക് സ്വദേശി. തന്റെ ശരീരത്തിൽ ലോഹവസ്തുക്കൾ ഒട്ടിപ്പിടിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ടാണ് അരവിന്ദ് ജഗന്നാഥ്‌ സോണർ എന്ന എഴുപതുകാരൻ രംഗത്തെത്തിയത്. രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആണ് തന്റെ ശരീരത്തിന് ഈ മാറ്റം ഉണ്ടായതെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ശരീരത്തിൽ ആദ്യമായി ലോഹവസ്തു ഒട്ടിപ്പിടിച്ചപ്പോൾ വിയർപ്പുകാരണമാകും എന്നാണ് അരവിന്ദ് കരുതിയത് തുടർന്ന് കുളിച്ചു വന്നു എന്നാൽ അപ്പോഴും ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായില്ല സ്പൂണുകൾ നാണയങ്ങൾ ചട്ടുകം എന്നിങ്ങനെ പലതരം വസ്തുക്കൾ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും ഇവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. വാക്സിൻ എടുത്തതുമാത്രമാണ് സാധാരണയിൽ നിന്നും വ്യത്യസ്തമായി സമീപ ദിവസങ്ങളിൽ ചെയ്തത് അതുകൊണ്ടാണ് തനിക്ക് ഇത്തരമൊരു അവസ്ഥയുണ്ടായത് എന്നാണ് അദ്ദേഹം പറയുന്നത്. വീഡിയോ വൈറൽ ആയതോടെ നാസിക് മുൻസിപ്പൽ കോർപ്പറേഷൻ നിയോഗിച്ച ഡോക്ടർ അരവിന്ദന്റെ വീട്ടിലെത്തി. അതിനുശേഷം കൂടുതൽ പരിശോധനകൾ നടത്തി. കാന്തിക ശക്തിക്ക് കാരണം വാക്സിൻ ആകില്ല എന്നും കൂടുതൽ അന്വേഷണങ്ങൾ ഇതിനെക്കുറിച്ച് നടത്തണമെന്നാണ് ഡോക്ടറുടെ നിലപാട്. എന്തായാലും ശരീരത്തിൽ ഉണ്ടായ ഈ മാറ്റം വളരെ വിചിത്രമായിരിക്കുകയാണ്. അയൺ മാൻ എന്ന ഇയാൾ ഭാവിയിൽ അറിയപ്പെടുമോ എന്നാണ് നാം ഇപ്പോൾ ചിന്തിക്കേണ്ടത്. ഈ സംഭവവുമായി തുടർന്ന് നിരവധി പരിശോധനകൾ നടത്താൻ തന്നെയാണ് എല്ലാവരുടെയും തീരുമാനം. ഇത്തരം വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും വാക്സിൻ എടുത്താൽ ആരുടെയും ശരീരം കാന്തികമായി മാറില്ല എന്നും പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്കിംഗ് വിഭാഗം ട്വീറ്റ് ചെയ്യുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *