തിരുവനന്തപുരം: മലയാള സാഹിത്യകൃതികളിലെ ഇന്ദ്രജാല സാന്നിദ്ധ്യം അനാവരണം ചെയ്യുന്ന ചന്ദ്രസേനന്‍ മിതൃമ്മലയുടെ മായാജാലവും മലയാള കൃതികളും എന്ന പുസ്തകം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഗോപിനാഥ് മുതുകാടിന് നല്‍കി പ്രകാശനം ചെയ്തു. ഇന്ദ്രജാല സാന്നിദ്ധ്യമുള്ള സാഹിത്യകൃതികളെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണമാണ് ഈ പുസ്തകമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രൊഫ.വി.എന്‍ മുരളി അദ്ധ്യക്ഷത വഹിച്ചു. ഡോ.എസ്.രാജശേഖരന്‍ വിശിഷ്ടാതിഥിയായി. ഡോ.ജി.രാജേന്ദ്രന്‍ പിള്ള പുസ്തകമവതരിപ്പിച്ചു. ഷാനവാസ് പോങ്ങനാട് സ്വാഗതവും ഗ്രന്ഥകാരന്‍ ചന്ദ്രസേനന്‍മിതൃമ്മല നന്ദിയും പറഞ്ഞു. പ്രഗത്ഭരായ സാഹിത്യകാരന്മാരുടെ ഇന്ദ്രജാലന്നിദ്ധ്യമുള്ള 50 കൃതികളാണ് ഈ പുസ്തകത്തില്‍ പഠനവിധേയമാക്കിയിരിക്കുന്നത്. ഇന്ദ്രജാല ഗവേഷകര്‍ക്ക് മുതല്‍ക്കൂട്ടാകുന്ന ഈ പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത് മെലിന്‍ഡ് ബുക്സ് ആണ്.

ചന്ദ്രസേനന്‍ മിതൃമ്മലയുടെ മായാജാലവും മലയാള കൃതികളും എന്ന പുസ്തകം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഗോപിനാഥ് മുതുകാടിന് നല്‍കി പ്രകാശനം ചെയ്യുന്നു. പ്രൊഫ.വി.എന്‍. മുരളി, ഡോ.എസ്.രാജശേഖരന്‍ , ഷാനവാസ പോങ്ങനാട്, ഡോ.ജി.രാജേന്ദന്‍ പിള്ള എന്നിവര്‍ സമീപം.

 
                                            