പാലാ: താൻ എന്നെന്നും പാലായ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും പാലായുടെ സർവ്വതോൻമുഖമായ വികസനമാണ് തന്റെ ലക്ഷ്യമെന്നും മാണി സി കാപ്പൻ പറഞ്ഞു.
ലയൺസ് ക്ലബ്ബ് സ്‌പൈസ് വാലി ഓഡിറ്റോറിയത്തിൽ യു.ഡി.എഫ് പാലാ നിയോജകമണ്ഡലം നേതൃയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.
ജനവികാരം ഇടത് മുന്നണിക്കെതിരായി മാറിയിരിക്കുന്നുവെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് പ്രതിപക്ഷ നേതാവ് നയിച്ച ഐശ്വര്യ കേരള യാത്രയിൽ പാലായിലടക്കമുള്ള ജനപഥങ്ങളിൽ ജാഥയ്ക്ക് ലഭിച്ച വൻസ്വീകരണമെന്ന് യോഗം ഉദ്‌ഘാടനം ചെയ്ത മുൻ എം പി ജോയി അബ്രാഹം ചൂണ്ടിക്കാട്ടി. അധികാരം തലയ്ക്ക് പിടിച്ചവർ നിരപരാധികളായ ഉദ്യോഗാർത്ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന കാഴ്ച ഹൃദയഭേദകമാണെന്നും ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉയരുന്നു എന്ന് പാടിയവർക്ക് അതെ നാണയത്തിൽ കേരള സമൂഹം മറുപടി നൽകുമെന്നും ജോയി അബ്രാഹാം പറഞ്ഞു.
കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻ്റ് പ്രൊഫ. സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ഭരണങ്ങാനം ബ്ളോക്ക് പ്രസിഡൻ്റ് റോയി എലിപ്പുലിക്കാട്ട്, കെ.പി സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, കേരളാ കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ, എൻ.സി.പി.ജില്ലാ പ്രസിഡൻ്റ് സാജു എം ഫിലിപ്പ്, ജോയി സ്ക്കറിയാ, സി.ടി രാജൻ, ആർ സജീവ്, അനസ് കണ്ടത്തിൽ, ജോർജ് പുളിങ്കാട്, ജോഷി പുതുമന, ആർ പ്രേംജി, ജോസ്മോൻ മുണ്ടയ്ക്കൽ, തോമസ് ഉഴുന്നാലിൽ, മൈക്കിൾ പുല്ലുമാക്കൽ, വിജയകുമാർ, ശ്രീകുമാർ, കെ.ടി ജോസഫ്, ഷോജി ഗോപി, രാജൻ കൊല്ലംപറമ്പിൽ, അഡ്വ ജോസ് ജോസഫ്, അഡ്വ സന്തോഷ് മണർകാട്, അഡ്വ ചാക്കോ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
