പാലക്കാട്: പി.എന്‍.സി. മേനോന്റെ നേതൃത്വത്തിലുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ഗ്രൂപ്പിന്റെ സി എസ് ആര്‍ വിഭാഗമായ ശ്രീ കുറുംബ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന 25 ാമത് സ്ത്രീധന രഹിത സമൂഹ വിവാഹത്തില്‍ 20 യുവതികള്‍ സുമംഗലികളായി. ഇതോടെ 2003-ല്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലെ നിര്‍ധന കുടുംബങ്ങളിലെ 667 യുവതികളാണ് വിവാഹിതരായത്.
മൂലങ്കോട് ശ്രീ കുറുംബ കല്യാണ മണ്ഡപത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പി.എന്‍.സി. മേനോന്റെ മകനും ശോഭ ഗ്രൂപ്പ് ചെയര്‍മാനുമായ രവി മേനോന്‍ , അദ്ദേഹത്തിന്റെ പത്‌നി സുധ മേനോന്‍ എന്നിവര്‍ വധു വരന്‍മാര്‍ക്ക് താലിമാലയും മോതിരവും നല്‍കി.

ആലത്തൂര്‍ നിയോജക മണ്ഡലം എം എല്‍ എ കെ.ഡി. പ്രസേനന്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. മുന്‍ മന്ത്രി കെ. ഇ. ഇസ്മയില്‍ , മുന്‍ എം എല്‍ എ മാരായ സി.ടി. കൃഷ്ണന്‍ , അനില്‍ അക്കര , ഗുരുവായൂര്‍ ദേവസ്വം പ്രസിഡന്റ് ഡോ. വി.കെ. വിജയന്‍, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചര്‍, വൈസ് പ്രസിഡന്റ് കെ.ആര്‍. മുരളി, എസ്. രാധാകൃഷ്ണന്‍, കലാധരന്‍, മധു മണിമല, പി. കനക സതി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
