ആദ്യദിനം തന്നെ റെക്കോർഡ് കളക്ഷൻ നേട്ടത്തോടെ മുന്നേറുകയാണ് തിയറ്ററുകളിൽ മമ്മൂട്ടിയുടെ ഭ്രമയുഗം. ഇപ്പോഴിത്ത ചിത്രത്തിനെയും താരത്തിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് സ്വാമി സന്ദീപാനന്ദഗിരി രംഗത്ത് എത്തിയിരിക്കുകയാണ്.
മമ്മൂട്ടി ഇന്ത്യൻ സിനിമയുടെ അഭിമാനമാണെന്നും ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളും കൊണ്ട് സിനിമ ലോകത്തെ തന്നെ ഭ്രമിപ്പിക്കുകയാണ് അതുകൊണ്ടുതന്നെ അദ്ദേഹം ഓസ്കാറിൽ കുറഞ്ഞ ഒന്നും അർഹിക്കുന്നില്ല എന്ന് സന്ദീപാനന്ദഗിരി വ്യക്തമാക്കി. ഭാരതീയ ധർമ്മശാസ്ത്രങ്ങളിലെ നാല് യുഗങ്ങളെ കുറിച്ച് പരാമർശിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി തന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.
ഭ്രമയുഗം ഒരു ക്ലാസിക് സിനിമയാണ്. ഈയാം പാറ്റ അഗ്നിയിലേക്ക് എന്ന പോലെ സ്വയം ഭ്രമയുഗത്തിൽ ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥ. അതുല്യപ്രതിഭായായ ടി ഡി രാമകൃഷ്ണനാണ് ഭ്രമയുഗത്തിലെ കഥാപാത്രങ്ങൾക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത്. അർജുൻ അശോക്, സിദ്ധാർത്ഥ, അമൽഡ ലിസ് എന്നിവരും അഭിനയം കൊണ്ട് പെരുമ്പാറ കൊട്ടിയിരിക്കുന്നു. സംവിധാനവും ക്യാമറയും സംഗീതവും എല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു ഒപ്പം അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

 
                                            