കോട്ടയം ; ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മകര സംക്രമ ദിനമായ ജനുവരി 14 പൊതു അവധി ദിനമായി പ്രഖ്യാപിക്കാന്‍ തിരുവിതാംകൂര്‍ ദേശവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം.
മകരവിളക്ക് അടുക്കും തോറും ദിനം പ്രതി കേരളത്തിനകത്തും പുറത്തു നിന്നും വന്നുകൊണ്ടിരിക്കുന്ന ഭക്ത ജനങ്ങളുടെ അഭൂതപൂര്‍വ്വമായ തിരക്ക് ഇത്തവണയും ഏറിവരികയാണ്. ഇതു മൂലം സംസ്ഥാനത്തിനകത്ത് കഠിനമായ ഗതാഗതകുരുക്ക് ആണ് അനുഭവപ്പെടുന്നത്.എരുമേലി – പമ്ബ, മുണ്ടക്കയം – കോരുത്തോട്,
എന്നീ ശബരിമല പാതയിലൂടെ മണല്‍, മെറ്റല്‍ മുതലായ സാമഗ്രഹികള്‍ കയറ്റി വരുന്ന ടോറസ് , ടിപ്പര്‍ മുതലായ വാഹനങ്ങളുടെ ശബരിമല സീസണിലെ സര്‍വ്വീസ് മൂലവും വാഹനങ്ങളുടെ തിരക്കും കാരണം ദിനം പ്രതി അപകടങ്ങള്‍ ഉണ്ടാകുണ്ട്. റോഡ് അപകടങ്ങൾ നിയന്ത്രിക്കാന്‍ ബഹു: ഹൈക്കോടതി പുതിയതായി സമയ ക്രമ ഉള്‍പ്പടെ അനുവദിച്ച ഉത്തരവ് നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും സേവാ സംഘം ആവശ്യപ്പെട്ടു.
അങ്കമാലിയില്‍ നിന്നുള്ള ശബരിപാത എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്നും സേവാ സംഘം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നടന്ന സംയുക്ത നേതൃയോഗത്തില്‍ യോഗത്തില്‍ ദേശീയ സെക്രട്ടറി പി.പി.ശശിധരന് നായര്‍ , പൊന്‍കുന്നം യൂണിയന് പ്രസിഡന്റ് അഡ്വ എം.എസ്. മോഹന്‍ ,യൂണിയന് സെക്രട്ടറി ബി ചന്ദ്രശേഖരന് നായര്‍ , അയ്യപ്പ സേവാ സംഘം സംസ്ഥാന കൗണ്‍സിലംഗം സുരേന്ദ്രന് കൊടിത്തോട്ടം എന്നിവര്‍ പങ്കെടുത്തു
