മൈഥിലി സമ്പത്ത് ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു

വളരെ ചുരുങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മൈഥിലി. 2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പാലേരി മാണിക്യം എന്ന ചിത്രത്തിൽ മാണിക്യം എന്ന കഥാപാത്രമായി തിളങ്ങിയ മൈഥിലി മാണിക്യം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കേരള കഫെ,ചട്ടമ്പിനാട്,നല്ലവൻ,ശിക്കാർ, കാണാക്കൊമ്പത്ത്,സാൾട്ട് ആൻഡ് പെപ്പർ, ഞാനും എന്റെ ഫാമിലിയും, ഈ അടുത്തകാലത്ത്,മായാമോഹിനി,നോട്ടി പ്രൊഫസർ,ഭൂമിയുടെ അവകാശികൾ, പോപ്പിൻസ്, മാറ്റിനി,ബ്രേക്കിംഗ് ന്യൂസ്, കടൽ കടന്ന് ഒരു മാത്തുക്കുട്ടി, ബ്ലാക്ക്ബെറി, നാടോടിമന്നൻ, വെടിവഴിപാട്,ഗോഡ്സ് ഓൺ കൺട്രി, ലോഹം, എന്നിവയെല്ലാം താരം അഭിനയിച്ച മലയാള ചിത്രങ്ങളാണ്.
ചുരുങ്ങിയ ചിത്രങ്ങളിലൂടെ മികച്ച വേഷങ്ങളിൽ എത്തി പ്രേക്ഷകർക്ക് സുപരിചിതയായ മൈഥിലിയുടെ ഭർത്താവ് സമ്പത്താണ്. വിവാഹശേഷം സിനിമ മേഖലയിൽ താരം അത്രതന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മറക്കാറില്ല. ആരാധകരെ എന്നും തന്നോട് ചേർത്തുനിർത്തുന്ന പ്രകൃതമാണ് താരത്തിനുള്ളത്.താരത്തിനെ വിവാഹ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയും ആരാധകരും ഒരുപോലെ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ താരം മറ്റൊരു വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്. മൈഥിലി സമ്പത്ത് ദമ്പതികൾക്ക് ഒരു ആൺകുട്ടി പിറന്നിരിക്കുകയാണ്. ആർക്കിടെക്ട് ആയ സമ്പത്തിന്റെയും ചലച്ചിത്ര നടി മൈഥിലിയുടെയും വിവാഹം കഴിഞ്ഞ ഏപ്രിൽ 28ന് ഗുരുവായൂരിൽ വച്ചായിരുന്നു നടന്നത്. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. ഗർഭകാലത്തെ അനുഭവം പങ്കുവെച്ച് മൈഥിലി എഴുതിയ ഒരു കുറിപ്പ് വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്റെ ഏറ്റവും വിലപ്പെട്ട കുഞ്ഞേ തുടക്കം മുതലേ ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുകയാണ് എന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന കുഞ്ഞ് അത്ഭുതമാണ് ഓരോ ദിവസവും നിന്റെ സാന്നിധ്യം ഞാൻ അറിയുന്നുണ്ട് എന്നും ആണ് മൈഥിലി അന്ന് കുറിച്ചത്.
നല്ലൊരു അഭിനയത്രി മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് താരം. ലോഹം എന്ന ചിത്രത്തിനുവേണ്ടി മൈഥിലി ഗാനമാലപിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ലോഹം എന്ന ഈ ചിത്രത്തിൽ മികച്ച ഒരു കഥാപാത്രമായി പ്രേക്ഷകർക്ക് മുൻപിൽ താരം എത്തുകയും ചെയ്തിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലി അഭിനയിച്ചതിൽ ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ഈ ചിത്രത്തിലേക്ക് കേന്ദ്ര കഥാപാത്രം ശ്രീനാഥ് ഭാസിയായിരുന്നു. അഭിലാഷ് എസ് കുമാറാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്.
ഏതായാലും താരത്തിന്റെ പുതിയ വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ആരാധകനാണ് പങ്കുവെച്ച വിശേഷത്തിനു താഴെയായി ആശംസകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *