ഗുരുതര ആരോപണവുമായി മധുവിന്റെ കുടുംബം

ആദിവാസി യുവാവ് മധു ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി അട്ടപ്പാടിയിൽ കൊല്ലപ്പെട്ട കേസിൽ ആരോപണങ്ങളുമായി മധുവിന്റെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ് . കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം . കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചു എന്നും കുടുംബത്തിന് ഭീഷണിയുണ്ടെന്നും കേസ് ഒതുക്കാൻ രാഷ്ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നതായും മധുവിന്റെ സഹോദരി സരസു ആരോപിച്ചു .

കൂറുമാറിയാൽ രണ്ടു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് ചിലർ പ്രധാന സാക്ഷിയെ സമീപിച്ചിരുന്നു . എന്നാൽ സാക്ഷി അതിന് തയ്യാറായില്ല. മുഖംമൂടി ധരിച്ച രണ്ടു പേർ ഒരിക്കൽ വീട്ടിലെത്തിയെന്നും കേസിൽ നിന്നും പിൻമാറാൻ ആവശ്യപ്പെട്ട് ഇവർ ഭീഷണിപ്പെടുത്തിയതായും സരസു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *