പുതുപ്പള്ളി വിജയം സർക്കാരിന്റെ വിലയിരുത്തലല്ലെന്ന് എം വി ഗോവിന്ദൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും പുതുപ്പള്ളി വിജയത്തിന് അടിസ്ഥാനം ഉമ്മൻ ചാണ്ടിയോടുള്ള സഹതാപമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ വിജയംകൊണ്ട് എൽഡിഎഫിനു ഒന്നും സംഭവിക്കാൻ പോവുന്നില്ല എന്നും വ്യക്തമാക്കി.മരണാന്തര ചടങ്ങ് കഴിയുന്നതിന് മുമ്പ് നടന്ന ഉപതെരെഞ്ഞെടുപ്പിൽ സഹതാപമുണ്ടായെന്നും കൂട്ടിച്ചേർത്തു.

ബൂത്ത് നിന്ന് വരെ മെഴുകുതിരി യാത്ര നടത്തി. 13ാമത്തെ വിജയമെന്ന് ചാണ്ടിഉമ്മൻ പറയുന്നുണ്ട്. അത് ശരിയാണ്. ഉമ്മൻചാണ്ടിയുടെ സഹതാപ തരംഗമാണ് ഉണ്ടായതെന്ന് സംശയമില്ലത്തെ പറയാം. അതുകൊണ്ടാണ് വലിയ തോതിൽ അവകാശ വാദങ്ങൾ ഉന്നയിക്കാത്തത്. എല്ലാം കണ്ണടച്ച് അംഗീകരിക്കുന്നില്ല. എല്ലാം പരിശോധിക്കും. സഭ നേതൃത്വത്തിന്റെ നിലപാട് മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ഇനിയും മാധ്യമങ്ങളെ കാണും. ലോക്സഭ തെരെഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന സുധാകരാൻ്റെ പ്രസ്താവന സ്വപ്നം മാത്രമാണെന്നും മികച്ച സംഘടന പ്രവർത്തനം നടത്തിയതുകൊണ്ടാണ് ഈ തരംഗത്തിലും പിടിച്ചു നിന്നത് അദ്ദേഹം കുട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *