കുതിച്ചുയരുന്ന ഇന്ധന വിലവര്‍ദ്ധനവിനെതിരെ നിശിത വിമര്‍ശനവുമായി എം. മുകേഷ് എം.എല്‍.എ രംഗത്തെത്തി. ‘രാമന്റെ നാട്ടില്‍ പെട്രോള്‍ 90 രൂപ … രാവണന്റെ നാട്ടില്‍ (ശ്രീലങ്ക) 51 രൂപ’ എന്ന് തുടങ്ങുന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് എം.എല്‍.എ പ്രതികരിച്ചത്.
‘രാമന്റെ നാട്ടില്‍ പെട്രോള്‍ 90 രൂപ… രാവണന്റെ നാട്ടില്‍ (ശ്രീലങ്ക) 51 രൂപയും. ക്രൂഡ് ഓയിലിനു 108 ഡോളര്‍ ഉണ്ടായിരുന്ന 2014-ില്‍ ഗ്യാസ് സിലിണ്ടര്‍ സബ്സിഡി വില 414 രൂപയായിരുന്നു. ഇന്ന് 14 കിലോ ഗാര്‍ഹിക സിലിണ്ടര്‍ 720 രൂപയും… 2013-ില്‍ ക്രൂഡ് ഓയില്‍ ബാരലിന് 50.96 ഡോളര്‍ മാത്രം ഉള്ളപ്പോള്‍ പെട്രോള്‍ ലിറ്ററിന് 90 രൂപ… ഡി.വൈ.എഫ്.ഐ അടുപ്പ് കൂട്ടി സമരത്തിലും കര്‍ഷകരുടെ ജീവിത സമരത്തിലും പങ്കെടുത്തു.’ – മുകേഷ് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.
പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അടുപ്പ് കൂട്ടി സമരത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം. കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന്റെ ചിത്രവും എം.എല്‍.എ പങ്കുവെച്ചിട്ടുണ്ട്.
