വിലക്കയറ്റത്തിൽ പൊറുതിമുട്ടി പാചകവാതകവില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്‍റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗാർഹിക സിലിണ്ടറിനും വിലകൂട്ടിയത്. പെട്രോൾ- ഡീസൽ ഇന്ധന വിലയിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഗാർഹിക സിലിണ്ടർ വില വർധനവിൽ ഉണ്ടായത് . വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില നേരത്തെ പല തവണ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മെയ് രണ്ടാം തിയ്യതിയാണ് ഒടുവിലായി വില വര്‍ധിപ്പിച്ചത്. ഒറ്റയടിക്ക് 103 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടര്‍ വില 2359 രൂപയായി. 365 രൂപയാണ് ഈ വർഷം ഇതുവരെ കൂട്ടിയത്.
