ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സ്‌നേഹത്തണല്‍ പരിസ്ഥിതി സൗഹ്യദ സ്‌നേഹ കുട്ടായ്മ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റ്‌റില്‍ ഒത്തുകൂടി, വൈകല്യം മറന്ന് ആടിയും പാടിയും വിദ്യാര്‍ത്ഥികള്‍ കൂട്ടായ്മക്കൊപ്പം ആഘോഷമാക്കി, ഒപ്പം മാറാടി ഗവ. വി.എച്ച് എസ്.എസ് ലേ അദ്ധ്യാപകരും, എന്‍.എസ്.എസ് യുണിറ്റ് അംഗങ്ങളും ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടപ്പോള്‍ അത് വേറിട്ടൊരു ആഘോഷമായി
ചടങ്ങില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി. ഏലിയാസ് അദ്ധ്യക്ഷത വഹിച്ചപ്പോള്‍ ഭിന്നശേഷി കലോല്‍സവത്തില്‍ വിവിധ മല്‍സരങ്ങളില്‍ വിജയിച്ച അമല .വി.ആര്‍ ഉള്‍പ്പെടെ ബഡ്‌സ് സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ഒ.പി ബേബി സമ്മാനങ്ങള്‍ നല്‍കി ചടങ്ങിന് തുടക്കം കുറിച്ചു ,കുട്ടായ്മ അംഗവും ഈസ്റ്റ് മാറാടി സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റുമായ സിനിജ സനല്‍ സ്വാഗതം ആശംസിച്ചു.
ജീവിതത്തില്‍ അവശത അനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തില്‍ തുല്ല്യ പരിഗണനയും നീതിയും ഉറപ്പാക്കി ഒരു ഭിന്നശേഷി സൗഹ്യദ രാജ്യത്തെ വാര്‍ത്തെടുവാന്‍ കഴിയെട്ടെയെന്നും, ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനും മറ്റ അനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ മാതൃകയാവണമെന്നും ഭിന്നശേഷി ദിന സന്ദേശം നല്‍കി. കൂട്ടായ്മ സെക്രട്ടറി സിനോയി . യോഹന്നാന്‍ പറഞ്ഞു . ചടങ്ങില്‍ ബഡ്സ് സ്‌കൂള്‍ പ്രഥമ അദ്ധ്യപിക സില്‍ജ ഷിനുവിനെ സ്‌നേഹത്തണലിനു വേണ്ടി മാറാടി ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ . അജയന്‍ .എ .എ പൊന്നാട അണിചയിച്ച് ആദരിച്ചു. പി.വി തമ്പി പരിസ്ഥിതി പുരസ്‌കാരം നേടിയ പരിസ്ഥിതി സ്‌നേഹിയും കുട്ടായ്മ പ്രസിഡന്റുമായ സി.സി. കണ്ണനെ ബഡ്‌സ് സ്‌കൂള്‍ അംഗങ്ങള്‍ ഉപഹാരം നല്‍കി അനുമോദിച്ചു
ചടങ്ങില്‍ കുട്ടായ്മ പ്രസിഡന്റ് സി.സി. കണ്ണന്‍, പത്താം വാര്‍ഡ് മെമ്പര്‍ സിജി ഷാമോന്‍ ,മാറാടി ഗവ. വിച്ച് എസ്.എസ് ലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ദീപ ജോസഫ് , രാജീവ് പി.ആര്‍ ഹെഡ് മാസ്റ്റര്‍ അജയന്‍ എ എ, അദ്യാപകനായ രതീഷ് വിജയന്‍ , കുട്ടായ്മ അംഗങ്ങളായ സിന്ധു ഏലിയാസ് , മനോജ് വാട്ടാട്ടുപ്പാറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു

 
                                            