ലയൺസ് ക്ലബ്ബ് തിരുവനന്തപുരം ചെങ്കൽ ചാപ്റ്ററിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ പി എം ജെ എഫ് ലയൺ ഡോ. എ കണ്ണൻ, ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിൽ നിർവഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ എം ജെ എഫ് ലയൺ അജയകുമാർ, എം ജെ എഫ് ലയൺ എം എ വഹാബ് എന്നിവർ സന്നിഹിതരായിരുന്നു.


ലയൺസ് ക്ലബ്ബ് ഭാരവാഹികളായ മനോജ് T, ഡോ. ഷെമീം, ഡോ. ശ്രീജിത്ത്, തിരുച്ചിട്ടമ്പലം, സുരേഷ് കുമാർ, അജയചന്ദ്ര, എസ് എസ് തമ്പി, ജയിൻ സി ജോബ്, ബിജു എന്നിവരും സംബന്ധിച്ചു.

ചെങ്കൽ ലയൺസ് ക്ലബ് ഭാരവാഹികളായി മോഹനകുമാരൻ നായർ (പ്രസിഡന്റ് ), രാധാകൃഷ്ണൻ ആർ (സെക്രട്ടറി ), രാജീവൻ കെ എന്നിവർ സ്ഥാനമേറ്റു.
അന്തന്തപുരി ലയൺസ് ക്ലബ്ബാണ്, ചെങ്കൽ ലയൺസ് ക്ലബ്ബിന്റെ സ്പോൺസർ ക്ലബ്.
