മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു വിനയന്റെ സംവിധാനത്തില്‍ പിറന്ന അത്ഭുത ദ്വീപ്. മലയാള സിനിമയില്‍ അന്ന് വരെ ആരും നടത്താത്ത പരീഷണം കൂടിയായിരുന്നു ചിത്രം.18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു.വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അദ്ഭുത ദ്വീപിന് രണ്ടാംഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജഗതി, ഗിന്നസ് പക്രു, പൃഥ്വിരാജ്, ജഗദീഷ് തുടങ്ങിയവര്‍ അണിനിരന്ന ചിത്രത്തിന് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാംഭാഗം വരുന്നത്. രണ്ടാംഭാഗത്തില്‍ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തും എന്നാണ് പുറത്തു വരുന്ന വിവരം.സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തുമെന്നാണ് വിനയന് പറഞ്ഞിരിക്കുന്നത്.ഒരുപാടു സന്തോഷവും അതിലേറെ ആവേശവും..കാരണം രണ്ടാം ഭാഗത്തില്‍ ഞങ്ങള്‍ക്കൊപ്പം പ്രിയപ്പെട്ട ഉണ്ണിയും, അഭിലാഷ് പിള്ളയും ഉണ്ട്.അത്ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകള്‍ക്കായി നമുക്ക് കാത്തിരിക്കാം’, ഗിന്നസ് പക്രു ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം 18 വര്‍ഷങ്ങള്‍ക്കു മുമ്പ് അത്ഭുത തിയേറ്ററില്‍ കണ്ടപ്പോള്‍ അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗത്തിന്റെ ഭാഗമാകാന്‍ കഴിയും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല എന്നാണ് അഭിലാഷ് പിള്ള പോസ്റ്റിലൂടെ പറഞ്ഞത്..
2005 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു.അന്ന് നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. ഗിന്നസ് പക്രുവിനും പൃഥ്വിരാജിനും ഒപ്പം മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, കല്പന, ബിന്ദു പണിക്കര്‍,പൊന്നമ്മ ബാബു, ഇന്ദ്രന്‍സ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. ഇപ്പോഴും അത്ഭുതദ്വീപിന് പ്രേക്ഷകര്‍ക്കിടയില്‍ ആരാധകര്‍ ഏറെയാണ്.

 
                                            