സർക്കാരിന് വാചകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഭരണപക്ഷ എംഎൽഎ മാരെ പോലും സർക്കാർ മുഖവിലക്കെടക്കുന്നില്ല എന്നും ഘടകകക്ഷി എംഎൽഎമാർ പോലും സർക്കാരിനെ വിമർശിക്കുകയാണെന്നും വി ഡി സതീശൻ. പ്രഖ്യാപനങ്ങളില്ലാതെയുള്ള പ്രവർത്തനമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ഭരിക്കാൻ മറന്നുപോയ സർക്കാർ ആണ് സംസ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്നത് എന്നാണ് പൊതുവേയുള്ള പ്രതിപക്ഷ ആക്ഷേപം. എൽഡിഎഫിലെ ഘടകകക്ഷികൾക്കും ബോധ്യമായിരിക്കുകയാണ് ഇക്കാര്യം എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇന്നലെ നടന്ന എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ കടക്കകക്ഷി നേതാവ് കൂടിയായ എംഎൽഎ,വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നും മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരെന്നു കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു സിപിഐഎമ്മിലെയും സിപിഐയും എംഎൽഎമാർ അത് കൈയ്യടിച്ച് അംഗീകരിക്കുകയായിരുന്നു.
