നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. കോട്ടയം മറിയപ്പള്ളിയിൽ ആയിരുന്നു അപകടം. ബംഗാൾ സ്വദേശി സുശാന്ത് ആണ് ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. വീടിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് നിശാന്ത് കൂടുതൽ ആഴങ്ങളിലേക്ക് പോയി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ഫോഴ്സും പോലീസും എത്തി നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്ന് നിഷാന്തിന്റെ അര ഭാഗത്തിനു മുകളിൽ വരെയുള്ള മണ്ണ് പൂർണ്ണമായും നീക്കി.കൂടുതൽ മണ്ണിടിയാനുള്ള സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധയോടെയാണ് മണ്ണ് നീക്കിയത്. മണ്ണിനടിയിൽ കിടന്ന സമയം രക്ഷക്കായി ഓക്സിജൻ നൽകിയിരുന്നു.
ഡോക്ടർമാർ അടക്കം വിപുലമായ മെഡിക്കൽ സംവിധാനങ്ങൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.മണ്ണിനടിയിൽ നിന്നും പുറത്തെടുത്ത നിഷാന്തിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
