ബസ് കാത്തിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി ഇനി പുതിയ പരീക്ഷണത്തിനായി കെഎസ്‌ആര്‍ടിസി ബസ്സ്

ബസ് കാത്തിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി ഇനി പുതിയ പരീക്ഷണത്തിനായി കെഎസ്‌ആര്‍ടിസി ബസ്സ് ഒരുങ്ങുകയാണ് .ഇനി ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ കെഎസ്‌ആര്‍ടിസി ബസ് എപ്പോള്‍ വരും, ബസ് സര്‍വീസുകളുടെ റൂട്ടും സമയം എന്നിവ എല്ലാം അറിയാന്‍ കഴിയും
തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലാണ് ഇത് ലഭ്യമാകുക. പോകേണ്ട സ്ഥലം നല്‍കിയാല്‍ പെട്ടെന്ന് വിവരങ്ങള്‍ ലഭ്യമാകും.
സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ വിവരം പൂര്‍ണമായും ഉള്‍പ്പെടുത്തിയ ശേഷമാകും ദീര്‍ഘദൂര സ്വിഫ്റ്റ് സര്‍വീസുകളുടെ വിവരങ്ങളും എത്തുക. മുഴുവന്‍ കെഎസ്‌ആര്‍ടിസ് ബസ്സുകളുടേയും റൂട്ട് ഗൂഗിള്‍ മാപ്പില്‍ എത്തിക്കാനാണ് നിലവിൽ തീരുമാനം.
തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ മജന്ത, യെല്ലോ, ഗ്രീന്‍, ഓറഞ്ച്, റെഡ് തുടങ്ങിയ നിറങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബസ്സുകളിലെ ജിപിഎസ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ ബസ് എവിടെയെത്തിയെന്നും മാപ്പില്‍ ലഭ്യമാകുമെന്നും സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ പറഞ്ഞു.

സ്വിഫ്റ്റിലും ഇത് നടപ്പാകുന്നതോടെ ബസ് എവിടെയെത്തിയെന്ന് മനസിലാക്കി കൃത്യസമയത്ത് ബസ് സ്റ്റോപ്പില്‍ എത്താനാവും.

Leave a Reply

Your email address will not be published. Required fields are marked *