ആറ്റിങ്ങൽ കേരള മദ്യനിരോധന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 21-2 2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആറ്റിങ്ങൽ ഡി.ഇ .ഒ .ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. അഞ്ചാം ക്ലാസ്സ് മുതലുള്ള ‘പാഠ്യപദ്ധതിയിൽ മദ്യവും ലഹരിയും ഒരു രാജ്യ ദുരന്തം എന്ന യാഥാർത്ഥ്യത്തെ നമ്മുടെ കുട്ടികളിൽ ബോധ്യപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ധർണ്ണ. ധർണ്ണയുടെ ഉദ്ഘാടനം കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് കെ.പി.ദ്യുര്യോധനൻ നിർവ്വഹിച്ചു.നാടിൻ്റെ നാളത്തെ പ്രതീക്ഷകളാകുന്ന മക്കളുടെ ജീവൻ തകർന്ന മദ്യവും ലഹരിയുക്കുമെതിരെ എക്സൈസ് നിയമങ്ങൾ കേരള സർക്കാർ പരിഷ്കരിക്കണമെന്ന് കെ.പി.ദുര്യോധനൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് വക്കം അജിത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മുരളീധരൻ, സിനിമ സിരീയൽ താരം മീന കൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ്, ട്രഷറർ ശശിധരൻ, ഡോ.സജിമഹിള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ഹലീമ ബീവി. ജില്ലാ ജനറൽ സെക്രട്ടറി സഞ്ജു വർക്കല,ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് അൻസാരി, സെക്രട്ടറി രംജിത് കടയ്ക്കാവൂർ, , ജോ. സെക്രട്ടറി കല്ലുമല ശശി, ചിറയിൻകീഴ് മണ്ഡലം പ്രസിഡൻ്റ് അനിബാൾ, വർക്കല മണ്ഡലം പ്രസിഡൻ്റ് രതീഷ്, സെക്രട്ടറി സന്ദീപ്, ജോ. സെക്രട്ടറി ബിനു.എസ് ,എന്നിവർ പങ്കെടുത്തു.വിദ്യാലയങ്ങളെ ലഹരി മുക്തമാക്കണമെന്നാവശ്യപ്പെട്ട് ഡി.ഇ.ഒയ്ക്ക് നിവേദനവും നൽകി.

 
                                            