കോഡൂര്‍ പഞ്ചായത്ത് സാഗി പദ്ധതി പ്രഖ്യാപനവും വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ പ്രകാശനവും നടത്തി

മലപ്പുറം : മലപ്പുറം മണ്ഡലത്തില്‍ സാഗി പദ്ധതിക്കായി തെരഞ്ഞെടുത്ത കോഡൂര്‍ പഞ്ചായത്തിന്റെ പദ്ധതി പ്രഖ്യാപനവും വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ പ്രകാശനവും എം പി അബ്ദു സമദ് സമദാനി എം പി നിര്‍വ്വഹിച്ചു. ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസ വ്യവസായ ടൂറിസം മേഖലയിലേയും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമാക്കി 21 പദ്ധതികള്‍ക്കാണ് കോഡൂര്‍ ഗ്രാമപഞ്ചായത്ത് രൂപം നല്‍കിയിട്ടുള്ളത്. ഏഴര കോടി വിവിധ പദ്ധതികള്‍ക്കായി ചെലവഴിക്കും.

ചടങ്ങില്‍ പി ഉബൈദുള്ള എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ എന്‍ ഷാനവാസ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ സ്വാഗതം പറഞ്ഞു. അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, സാദിഖ് പൂക്കാടന്‍, കെ സലീന ടീച്ചര്‍, ഫാത്തിമ വട്ടോളി, ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത് , എം ടി ബഷീര്‍, കെ പി റാബിയ, സിഡിഎസ് പ്രസിഡന്റ് കെ പി ശബ്്‌ന ഷാഫി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ നാസര്‍ കൊളക്കാട്ടില്‍, എം കെ മുഹ്്‌സിന്‍ , ഇല്യാസ് , ബാങ്ക് പ്രതിനിധി പന്തൊടി അബ്ദുള്‍ റസാഖ്, എ ഡി സി വിജിത്ത് ലാല്‍, മലപ്പുറം ബ്ലോക്ക് ബിഡിഒ സാഗി ഓഫീസര്‍ മുസ്തഫ, മെമ്പര്‍മാരായ ആസിഫ് മുട്ടിയറക്കല്‍, കെ ടി റബീബ്, അജ്മല്‍ തറയില്‍ പാന്തൊടി ഉസ്മാന്‍, മുംതസ് വില്ലന്‍, ഫൗസിയ വില്ലന്‍, സമീമത്തുന്നീസ പാട്ടുപാറ, നീലന്‍ കോഡൂര്‍, ജൂബി മണപ്പാട്ടില്‍, ശ്രീജ കാവുങ്ങല്‍, അമീറ വരിക്കോടന്‍, പി കെ ഷരീഫ, എം പി മുഹമ്മദ്, റഊഫ് വരിക്കോടന്‍, മുജീബ് മാസ്റ്റര്‍, പഞ്ചായത്ത് സെക്രട്ടറി എം മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

മലയാള സാഹിത്യ ഭാഷയില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. സജ്‌നമോൾ ആമിയനെയും വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് അവാര്‍ഡ് നേടിയ സക്കീര്‍ കൊളക്കാട്ടിലിനെയും മലപ്പുറം ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ എ എം എല്‍ പി സ്‌കൂള്‍ പുളിയാട്ടുകുളം സ്‌കൂളിനും ഭവന പദ്ധതി പൂര്‍ത്തീകരിച്ച ഗുണഭോക്താക്കള്‍ക്കുള്ള ചെക്ക് വിതരണവും നടത്തി. കൂടാതെ വീട് റിപ്പയര്‍ ഗുണഭോക്താക്കള്‍ക്കുള്ള ചെക്കുകള്‍ കൈമാറുകയും ചെയ്തു. 100 ശതമാനം യൂസര്‍ഫീ കലക്ട് ചെയ്ത വാര്‍ഡുകള്‍ക്ക് ഉപഹാരവും കേരളോത്സവത്തിലെ മെഹന്തി മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *