ടൂറിസത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്.. ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ എത്തുന്ന പ്രദേശങ്ങളുടെ പട്ടികയിൽ നേട്ടം സ്വന്തമാക്കി കേരളം. ‘മോസ്റ്റ് വെൽകമിങ് റീജിയൻസ്’ പട്ടികയിൽ കേരളം രണ്ടാമതെത്തി.മൂന്നാം സ്ഥാനത്ത് നിന്നാണ് കേരളം രണ്ടാമതെത്തിയത്. ആഗോള ഡിജിറ്റൽ ട്രാവൽ കമ്പനിയായ ബുക്കിങ് ഡോട്ട് കോം 36 കോടി ഉപഭോക്തക്കളുടെ റിവ്യൂ അടിസ്ഥാനമാക്കിയാണ് റാങ്കിങ് പുറത്തുവിട്ടത്. കൂടുതൽ സന്ദർശകരെ ആകർഷിക്ക തക്ക വിധം വിനോദ മേഖലയിൽ പുതിയ സംരഭങ്ങൾ ആരംഭിച്ചത് ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദൾശകരെത്തുന്ന പ്രദേശങ്ങളിൽ മാരാരിക്കുളം, തേക്കടി, ആലപ്പുഴ എന്നിവ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടി. പട്ടികയിൽ മൂന്നാറും വർക്കലയും ഇടം പിടിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വ്യത്യസ്തമായ പ്രദേശങ്ങൾ സംസ്ഥാനത്തുണ്ടെന്ന് വെബ്‌സൈറ്റ് പറയുന്നു. പട്ടികയിൽ കേരളം സ്ഥിരമായി ഇടം പിടിക്കുന്നത് ഏറെ സന്തോഷം നിറഞ്ഞ കാര്യമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വെബ്സൈറ്റ് അനുസരിച്ച്, സംസ്ഥാനത്തെ കായലുകൾ, സമൃദ്ധമായ പ്രകൃതിഭംഗി, സമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്നിവ എല്ലാ പ്രായത്തിലുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

 
                                            