കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു ; രാജ്യത്ത് ഒന്നാമത്

തിരുവനന്തപുരം : രാജ്യത്തിലെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതാണെന്ന് സര്‍വ്വേ ഫലം. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പീരിയോഡിക്ക് ലേബര്‍ ഫോര്‍സ് സര്‍വ്വേ ഫലം പ്രകാരം കേരളത്തില്‍ 15-ിനും 29-ിനും ഇടയില്‍ പ്രായമുള്ളവരില്‍ 40.5 ശതമാനം പേര്‍ക്കും തൊഴില്‍ ഇല്ല. ദേശീയ ശരാശരി 21 ശതമാനമാണ്. ഇത് 2020 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കാണ്. അതായത്, ലോക്ക്ഡൗണ്‍ പ്രതിസന്ധിക്ക് മുന്‍പ്.

2021-ില്‍ ജനുവരി 14-ിന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞതു പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 36 ശതമാനമാണ്. ഇതും അപ്പോഴത്തെ ദേശീയ ശരാശരിയായ 17 ശതമാനത്തെക്കാള്‍ ഇരട്ടിയാണ്. ഇത് 2018-19 കാലത്തെ കണക്കാണ്.

2019 ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ 36.3 ശതമാനം ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇതില്‍ 11.57 ശതമാനത്തിന്റെ വര്‍ദ്ധനവാണ് തൊട്ടടുത്ത പാദവാര്‍ഷിക കാലത്ത് ഉണ്ടായത്‌. പ്രമുഖ വാര്‍ത്താ മാധ്യമമായ ദ് ന്യൂസ് മിനിറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *