സംഗീതസംവിധായകൻ അനിരുദ്ധും കീർത്തി സുരേഷുമായുള്ള വിവാഹം നടക്കാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെയാണ് പടർന്നു പിടിച്ചത്. ഈ വിഷയത്തിൽ ഇപ്പോൾ കീർത്തി സുരേഷിന്റെ ഭാഗത്തുനിന്നും വ്യക്തത വന്നിരിക്കുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇത്തരമൊരു കാര്യം താൻ ചിന്തിച്ചിട്ട് കൂടിയില്ലെന്ന് കീർത്തി വെളിപ്പെടുത്തിയത്.
അനിരുദ്ധ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നും കല്യാണം നടക്കേണ്ട സമയത്ത് നടക്കുമെന്നും നടി പ്രതികരിച്ചു. വാർത്ത വന്നപ്പോൾ തന്നെ കീർത്തിയുടെ പിതാവും നിർമ്മാതാവുമായ ജി സുരേഷ് കുമാർ വാർത്ത നിഷേധിച്ചിരുന്നു. അനിരുദ്ധ് രവിചന്ദറിനെയും കീർത്തി സുരേഷിനെയും ചേർത്ത് ഇതിനുമുമ്പും ഇത്തരം വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.

 
                                            