ദിലീപിന്റെയും കാവ്യയുടെയും ഫാൻ പേജുകളിലൂടെ അടുത്തിടെ അവരുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നുണ്ട്. കറുത്ത സാരിയുടുത്ത്, നെറ്റിയില്‍ ചന്ദനക്കുറിയൊക്കെ തൊട്ട് മൂല്ലപ്പൂവൊക്കെ ചൂടി ദിലീപിനോട് ചേര്‍ന്നു നില്‍ക്കുന്ന കാവ്യാമാധവന്റെ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. കാവ്യ മുന്‍പൊന്നുമില്ലാത്ത അത്രയും സുന്ദരിയായിട്ടാണ് ഫോട്ടോയില്‍ കാണുന്നത്. ഫാന്‍ പേജുകളിലൂടെ പുറത്തുവന്ന ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
ഫോട്ടോയിൽ വലിയ ജിമിക്കി കമ്മലാണ് കാവ്യയുടെ ആ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നത് . ഈ ലുക്കില്‍ കാവ്യയെ കണ്ടാല്‍ മീശ മാധവന്‍ സിനിമയിലെ ‘കരമിഴിക്കുരുവിയെ കണ്ടില്ല’ എന്ന പാട്ടാണ് ഓര്‍മവരുന്നത് എന്നാണ് ചിലരുടെ കമന്റുകള്‍. കാവ്യ ഇപ്പോഴും ആ പഴയ പ്രണയ നായികയായി തന്നെ തിളങ്ങുകയാണല്ലോ എന്ന് പറഞ്ഞ് വരുന്നവരുമുണ്ട്.
സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാതിരുന്ന നടി കാവ്യ മാധവൻ അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിലേക്ക് തിരിച്ചെത്തിയത്. അപ്പോൾ മുതൽ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം കാവ്യ പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ കാവ്യയുടെ സ്വന്തം ബ്രാൻഡായ ലക്ഷ്യയിൽ നിന്നുള്ള സാരിയണിഞ്ഞുള്ള കാവ്യയുടെ ചിത്രങ്ങൾക്കും വലിയ പ്രേക്ഷക
സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിലൂടെ ലഭിച്ചത്.ഇളം വയലറ്റ് സാരിയും സ്വീകൻസ് ബ്ലൗസുമായിരുന്നു കാവ്യയുടെ വേഷം.
