ഇടുക്കി ബിഎൽ റാവിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ബി എൽ റാവിലെ ഏലത്തോട്ടത്തിലാണ് നാട്ടുകാർ സിഗരറ്റ് കൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തോട്ടത്തിന് നടുവിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നുമാണ് വൈദ്യുത ആഘാതമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധനകൾ ആരംഭിച്ചു. പോസ്റ്റ്മാർട്ടം നടപടികൾ ഉടൻ ആരംഭിയ്ക്കും. പോസ്റ്റ്മാർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
