കാരുണ്യസ്പര്‍ശം: സ്‌നേഹാലയത്തിന് റെഫ്രിജ്രറ്റര്‍ സമ്മാനിച്ചു

പാലാ: മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കാരുണ്യസ്പര്‍ശം പദ്ധതിക്കു പാലായില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി സ്‌നേഹഗിരി സിസ്റ്റേഴ്‌സ് നടത്തുന്ന കരൂര്‍ സ്‌നേഹാലയത്തിന് റെഫ്രിജേറ്റര്‍, കമ്മോഡ്, ഗ്ലൂക്കോമീറ്റര്‍ മുതലായവ സമ്മാനിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം സ്‌നേഹാലയം മദര്‍ സി ജോസ്മിതയ്ക്കു റെഫ്രിജേറ്റര്‍ കൈമാറി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, ആക്‌സിസ് ബാങ്ക് പാലാ ശാഖ മാനേജര്‍ ജെയ്‌സണ്‍ തോമസ് വല്ലടി, സിസ്റ്റര്‍ ഷെറിന്‍ മേരി, സിസ്റ്റര്‍ ഗ്രേസ് ലിന്‍ എന്നിവര്‍ പ്രസംഗിച്ചു.

കുറവിലങ്ങാട് ദേവമാതാ കോളജ് 93-96 ബീകോം ബാച്ചിന്റെ സഹകരണത്തോടെയാണ് സാമിഗ്രികള്‍ സമാഹരിച്ചത്. വിവിധ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. കാരുണ്യ സ്ഥാപനങ്ങള്‍ക്കു അവശ്യ ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ് കാരുണ്യസ്പര്‍ശം പദ്ധതിയെന്ന് സെക്രട്ടറി സുമിത കോര പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *