തിരുവനന്തപുരം: കര്‍മശക്തി നാട്യരത്ന പുരസ്കാരം നർത്തകി സിന്ധു കലാമന്ദിറിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരം നല്‍കി ആദരിച്ചു.
നൃത്തലോകത്തെ നടന വിസ്മയം. പകരം വെക്കാൻ ഇല്ലാത്ത സംഭാവനകൾ നൽകിയിട്ടുള്ള പ്രതിഭ കൂടിയാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കലാമന്ദിർ സ്കൂൾ ഓഫ് ഡാൻസിന്റെ സ്ഥാപക സിന്ധു കലാമന്ദിർ.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും കര്‍മശക്തി, സക്‌സസ് കേരള രക്ഷാധികാരി ഡോ. എം ആര്‍ തമ്പാന്‍, ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സോണിയ മല്‍ഹാര്‍, സിനി ആര്‍ട്ടിസ്റ്റ് രമ്യ മനോജ്, നാടന്‍ പാട്ട് കലാകാരന്‍ പ്രകാശ് വളളംകുളം, സാമൂഹ്യ പ്രവര്‍ത്തകനും സംരംഭകനുമായ ജോൺസൺ ജോസഫ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദമ്പതികളായ വിനു ശീതള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
