കോഴിക്കോട്: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍. കലാനിധി ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനദാനവും, പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും എഴുത്തച്ഛന്‍ സ്മൃതി പുരസ്‌കാര സമര്‍പ്പണവും ഫെസ്റ്റ് പുരസ്‌ക്കര സമര്‍പ്പണവും കോഴിക്കോട്, മനാഞ്ചിറ, നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു. കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണ്‍ ആന്‍ഡ് മാനേജിങ് ട്രസ്റ്റി ഗീതാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗം നോവലിസ്റ്റും തിരക്കഥാകൃത്തും നാടകകൃത്തും ചെറുകഥാകൃത്തും യാത്രാവിവരണ എഴുത്തുകാരനുമായ പി. ആര്‍. നാഥന്‍ ഉത്ഘാടനം ചെയ്തു. 
തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഉള്ള കലാനിധി അക്ഷരകനിവ് പഠനോപകാരണവിതരണവും കലാനിധി ഫോള്‍ക്ക് ഫെസ്റ്റ് (നാടന്‍പാട്ടും, നാടകഗാനവും) രബീന്ദ്രനാഥ ടാഗോര്‍ പുരസ്‌കാര സമര്‍പ്പണവും) ലോഗോ പ്രകാശനം. ഡോ.ഇ.ശ്രീധരന്‍ നിര്‍വഹിച്ചു. (പാരമ്പര്യ കലാവിജ്ഞാനഗവേഷകനും പരിപോഷകനും എഴുത്തുകാരനും) വാദ്യ കലാകാരനുമായ വാദ്യാചര്യ പയ്യന്നൂര്‍ സുധി ഏറ്റുവാങ്ങി. കലാനിധി അക്ഷരക്കനിവ്, മ്യൂസിക് ഫെസ്റ്റ് എന്നിവയുടെയും, രാജാരവിവര്‍മ്മയുടെ 177ാം ജദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചിത്രരചന മത്സരത്തിന്റെയും ഗാനലാപന മത്സരത്തിന്റെയും ഉദ്ഘാടനം തേജസ്സ് പെരുമണ്ണ നിര്‍വഹിച്ചു. കലാനിധി പ്രഥമ എഴുത്തച്ഛന്‍ സ്മൃതികാവ്യ ശ്രേഷ്ഠ പുരസ്‌കാരം പി.കെ ഗോപിക്കും കലാനിധി രാജാരവിവര്‍മ്മ പ്രഥമ സ്മൃതി പുരസ്‌കാരം ചിത്രകാരന്‍ എസ്.അശോക് കുമാറിനും എഴുത്തച്ഛന്‍ സ്മാരക പുരസ്‌കാരം ഡോ.ഇ.ശ്രീധരനും സമ്മാനിച്ചു.

ചിത്രകാരന്‍ എസ്. അശോക്കുമാര്‍ മ്രരപ്പലകയില്‍ തത്സമയം വേദിയില്‍ വരച്ച രാജാരവിവര്‍മ്മയുടെ ഛായചിത്രം കവി പദീപ് തൃപ്പരപ്പും തേജസ്സ് പെരുമണ്ണയും ചേര്‍ന്ന് ഏറ്റുവാങ്ങി. ചിത്രം കിളിമാനൂര്‍ കൊട്ടാരത്തിലെ പിന്‍തലമുറക്കാരനും സംഗീതഞ്ജനുമായ രാമവര്‍മ്മയ്ക്ക് ചിത്രകാരന്‍ എസ്.അശോക്കുമാറിന്റെ സാനിധ്യത്തില്‍ സമര്‍പ്പിക്കും. എഴുത്തച്ഛന്‍ സ്മാരക അക്ഷരജ്യോതി പുരസ്‌കാരം. കാവല്‍ എന്ന ചെറു കഥാസമാഹാരത്തിനാണ്. തേജസ് പെരുമണ്ണ പുരസ്‌കാരം ഏറ്റുവാങ്ങി.
കവയത്രിയും, അധ്യാപികയുമായ ഡോ.ആര്യ ഗോപിക് എഴുത്തച്ഛന്‍ സ്മൃതി അക്ഷര ജ്യോതി പുരസ്‌കാരവും പ്രദീപ് തൃപ്പരപ്പിന് വേനലില്‍ ഒരു പൂക്കാലം എന്ന നോവലിന് പ്രഥമ എഴുത്തച്ഛന്‍ സ്മാരക പുരസ്‌കാരവും സമ്മാനിച്ചു. നവാഗത ബാലതാരമായ ജാന്‍വി വത്സരാജിന് കലാനിധി പ്രഥമ രാജാരവിവര്‍മ്മ സംഗീത കലാ ശ്രേഷ്ഠ പുരസ്‌കാരം നല്‍കി അനുമോദിച്ചു.

ലൈലാ വിനയനും (കവയിത്രി, നോവലിസ്റ്റ്, ചെറുകഥാകാരി, അധ്യാപിക), എഴുത്തച്ഛന്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ഹാഷിം കടുപ്പാടത്തിനും (ഗാനരചയിതാവ്, ഷോട്ട് ഫിലിം സംവിധായകന്‍), എഴുത്തച്ഛന്‍ സ്മാരക അക്ഷരശ്രീ പുരസ്‌കാരം പ്രദീപ് നീലാംബരിക്കും (നര്‍ത്തകന്‍, നാടക ചലച്ചിത്രതാരം, സ്‌റ്റേറ്റ് ആന്റ് നാഷണല്‍ അവാര്‍ഡ് വിന്നര്‍, ഗിന്നസ് റെക്കോര്‍ഡ് ജേതാവ്), കലാനിധി സ്‌പെഷ്യല്‍ ജൂറി സംഗീത കലാ ശ്രേഷ്ഠ പുരസ്‌കാരം. ജ്യോതി കിഷോറിനും (അഭിനേത്രി, ഗായിക), മാഡന്‍ എന്ന ഷോട്ട് ഫിലിം അഭിനയത്തിന്, കലാനിധി, സ്‌പെഷ്യല്‍ ജൂറി കലാശ്രേഷ്ഠ പുരസ്‌കാരം വിവിധമേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച സാഹിത്യ മേഖലകളിലെ പ്രഗത്ഭരെ വേദിയില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

മത്സരത്തില്‍ മികവ് തെളിയിച്ചവര്‍ക്ക് സ്‌പെഷ്യല്‍ ജൂറി ക്യാഷ് അവാര്‍ഡും, പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും ഒന്നാം സ്ഥാനംലഭിച്ചവര്‍ക്കും ക്യാഷ് അവാര്‍ഡും സമ്മാനദാനവും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവര്‍ക്കു സമ്മാനങ്ങളും വിതരണം ചെയ്തു.കവി പി.കെ ഗോപി, നേവലിസ്റ്റ് പി.ആര്‍ നാഥന്‍, യു.കെ കുമാരന്‍, ജിതേഷ് പാടുവാട്ട് തുടങ്ഹിയവര്‍ പങ്കെടുത്തു.

 
                                            