മികച്ച ജ്വല്ലറി ഡിസൈനുകള്‍ കൊണ്ട് വ്യത്യസ്തമാകുന്ന ജെ ബി ഇമിറ്റേഷന്‍

സഫലമാകാതെ പോയ ചില ഇഷ്ടങ്ങള്‍ എന്നും മനസിനെ അലട്ടിക്കൊണ്ടിരിക്കും. എന്നാല്‍ അതിനു വേണ്ടി കഠിനമായി പരിശ്രമിച്ചാല്‍ തീര്‍ച്ചയായും അതിനുള്ള ഫലം കിട്ടും എന്ന കാര്യത്തിലും സംശയമില്ല. അങ്ങനെയായിരുന്നു തൃശ്ശൂര്‍ ജില്ലയിലെ ഒരു സാധാരണ കുടുംബിനിയായി കഴിഞ്ഞിരുന്ന ജയലക്ഷ്മിയുടെയും ജീവിതയാത്ര. ഒരു വീട്ടമ്മ ആയിരുന്നുവെങ്കിലും സ്വന്തമായി ഒരു സംരംഭമെന്ന ആശയം എന്നും മനസ്സില്‍ ഉണ്ടായിരുന്നു. ആ ആശയത്തെ മികച്ച വരുമാനം നല്‍കുന്ന ഒരു ബിസിനസ്സാക്കി മാറ്റാന്‍ ജയലക്ഷ്മിക്ക് സാധിച്ചു. ട്രഡീഷണല്‍ ജ്വല്ലറി ഉള്‍പ്പെടെ വ്യത്യസ്തമായ എല്ലാ ആഭരണങ്ങളുടെയും ഹോള്‍സെയില്‍ റിട്ടെയില്‍ ഡീലറായ ജെ ബി ഇമിറ്റേഷന്‍ എന്ന സംരംഭത്തിന്റെ സാരഥിയാണ് ഇന്ന് ജയലക്ഷ്മി.

ജ്വല്ലറികള്‍ എക്കാലത്തും ട്രെന്‍ഡാണ്. ഭര്‍ത്താവായ ബിന്‍സണിന്റെ പേരിന്റെ ആദ്യ അക്ഷരം തന്റെ പേരിന്റെ ആദ്യ അക്ഷരത്തിനൊപ്പം ചേര്‍ത്താണ് തന്റെ സംരംഭത്തിന് ജയലക്ഷ്മി ‘ജെ ബി ഇമിറ്റേഷന്‍സ്’ എന്ന് പേര് നല്കിയത്. ഇന്ന് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ തന്റെ കഠിനപ്രയത്‌നകൊണ്ട് അതിശയിപ്പിക്കുന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ജയലക്ഷ്മി. വ്യത്യസ്ത ആശയങ്ങള്‍ ഉപയോഗിച്ച് തീര്‍ക്കുന്ന വ്യത്യസ്തമായ ആഭരണങ്ങളിലൂടെയാണ് ചുരുങ്ങിയ നാളുകള്‍ കൊണ്ട് ജയലക്ഷ്മി ഈ രംഗത്ത് കയ്യൊപ്പ് പതിപ്പിച്ചിരിക്കുന്നത്.

ജോയ് ആലുക്കാസില്‍ സെയില്‍സ് വിഭാഗത്തില്‍ പതിനാലു വര്‍ഷത്തോളം ജോലി ചെയ്തപ്പോഴും ഫാഷന്‍ ഡിസൈനിംഗിനോട് തോന്നിയ താല്പര്യം ജയലക്ഷ്മി വിട്ടുകളഞ്ഞിരുന്നില്ല. തന്റെ ഇഷ്ടങ്ങളോടും അഭിരുചിയോടുമുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ് ‘പൂജ്യ’ത്തില്‍ നിന്ന് തുടങ്ങിയ ജയലക്ഷ്മിയെ ഈ നിലയില്‍ എത്തിച്ചത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി ആരംഭിച്ച ഒരു കൂട്ടായ്മയായിരുന്നു ജയലക്ഷ്മിയുടെ സംരംഭത്തിന്റെ തുടക്കം. അന്ന് സുഹൃത്തുക്കളും പരിചയക്കാരും മാത്രമായിരുന്നു ഓര്‍ഡര്‍ നല്‍കിയിരുന്നതെങ്കില്‍ ഇന്ന് ഇന്ത്യയ്ക്ക് പുറത്തുനിന്നുവരെ ഓര്‍ഡര്‍ ലഭിക്കുന്നു. ജെ ബി ഇമിറ്റേഷന്‍സ് അത്രത്തോളം ജനപ്രീതി നേടിക്കഴിഞ്ഞു.

500 ഓളം റിസെല്ലേഴ്‌സ് കസ്റ്റമേഴ്‌സുമായി ഹോള്‍സെയിലായും റീട്ടെയിലായും മുന്നോട്ടു കുതിക്കുകയാണ് ജയലക്ഷ്മിയുടെ സംരംഭം. തനിക്ക് വരുമാനം ലഭിക്കുന്നു എന്നതിലുപരി മറ്റ് സ്ത്രീകളും ബിസിനസ് രംഗത്തേക്ക് കടന്നുവരണം എന്നും അവര്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി നിരവധി വനിതകള്‍ക്ക് റീസെല്ലേഴ്‌സായി ജോലി ചെയ്യാനുള്ള സാധ്യതയും ജയലക്ഷ്മി നല്‍കുന്നുണ്ട്. അവര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി അവരെയും തന്നോടൊപ്പം എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഇന്ന് കേരളത്തിനകത്ത് നിരവധി എക്‌സിബിഷനുകളില്‍ ജയലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. കസ്റ്റമേഴ്‌സിനോടുള്ള പെരുമാറ്റവും ലാളിത്യവും അതൊടൊപ്പം മികച്ച സര്‍വീസും കൊണ്ട് തന്നെ ഒരിക്കല്‍ കസ്റ്റമര്‍ ആയവര്‍ സ്ഥിരം കസ്റ്റമറായി മാറുന്നു എന്നത് സ്ഥാപനത്തിന് ലഭിക്കുന്ന അംഗീകാരമാണ്. സ്വന്തമായി ഒരു ഷോപ്പ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ജയലക്ഷ്മി. എല്ലാത്തിനും പിന്തുണയായി ഭര്‍ത്താവ് ബിന്‍സണ്‍ ഒപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *