ജയൻ സ്മൃതി സന്ധ്യയും പുരസ്‌കാര സമർപ്പണവും നവംബർ 16 ന്

തിരുവനന്തപുരം : അനശ്വര നടൻ ജയന്റെ പേരിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയൻ കലാ സാംസ്‌കാരിക വേദിയുടെ ജയൻ സ്മൃതി സന്ധ്യയും പുരസ്‌കാര സമർപ്പണവും നവംബർ 16 ന് തിരുവനന്തപുരത്ത് നടക്കും. ഈ വർഷത്തെ എവർഷൈൻ ഹീറോ പുരസ്‌കാരം 1980 കളിലെ പ്രണയസരോവര നായകൻ രവികുമാറിന് ജയന്റെ 44 -മത് ചരമ വാർഷിക ദിനമായ നവംബർ 16 ന് വൈകിട്ട് 6 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ (വി ജെ ടി ഹാൾ )നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ജയൻ കലാ സാംസ്‌കാരിക വേദി പ്രസിഡന്റ് കെ ജയരാജ്‌, സെക്രട്ടറി ഷാജൻ ഷാജു എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *